Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മോഹന്‍ലാലിന്‍റെ കണ്ണുകളില്‍ വരെ അഭിനയം തുളുമ്പിയിട്ടുണ്ട്: ഒടിയനെ വാനോളം പുകഴ്‌ത്തി ജി സുധാകരൻ

മോഹന്‍ലാലിന്‍റെ കണ്ണുകളില്‍ വരെ അഭിനയം തുളുമ്പിയിട്ടുണ്ട്: ഒടിയനെ വാനോളം പുകഴ്‌ത്തി ജി സുധാകരൻ

മോഹന്‍ലാലിന്‍റെ കണ്ണുകളില്‍ വരെ അഭിനയം തുളുമ്പിയിട്ടുണ്ട്: ഒടിയനെ വാനോളം പുകഴ്‌ത്തി ജി സുധാകരൻ
, വെള്ളി, 21 ഡിസം‌ബര്‍ 2018 (12:25 IST)
റിലീസ് ചെയ്‌ത ദിവസം മുതൽ പ്രേക്ഷകർ ചർച്ച ചെയ്‌തുകൊണ്ടിരിക്കുന്ന ചിത്രമാണ് ഒടിയൻ. നെഗറ്റീവ് റിവ്യൂകളിൽ വീഴാതെ ചിത്രം ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. വി എ ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിന് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുമുണ്ട്.
 
നിരവധിപേർ ചിത്രത്തെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'കെ.ഹരികൃഷ്ണൻ വ്യത്യസ്തമായ കഥയൊരുക്കി വി.എ.ശ്രീകുമാർ മേനോൻ അതിമനോഹരമായി സംവിധാനം ചെയ്ത്, അഭിനയമികവും സ്വാഭാവിക ശൈലിയും കൊണ്ട് മോഹന്‍ലാലും മഞ്ചുവാരിയരും പ്രകാശ് രാജും ഉള്‍പ്പെടെയുള്ള കലാകാരന്മാർ അതിമനോഹരമാക്കിയിട്ടുള്ള മികച്ച ചിത്രം' എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
ഡിസംബർ 14 ന്‍റെ കേരള ഹർത്താലിനെ അതീജിവിച്ചാണ് മലയാളി പ്രേക്ഷകർ കാത്തിരുന്ന ഒടിയന്‍ എന്ന സിനിമ പ്രേക്ഷകരുടെ മുന്നില്‍ എത്തിയത്. പക്ഷേ പെട്ടെന്ന് തന്നെ ചിത്രത്തിന് എതിരെ കുപ്രചരണ വാർത്തകള്‍ കേട്ടു. അതുകൊണ്ട് സിനിമ ഒന്ന് കാണണമെന്ന് തോന്നി. ചിത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
 
കെ.ഹരികൃഷ്ണൻ വ്യത്യസ്തമായ കഥയൊരുക്കി വി.എ.ശ്രീകുമാർ മേനോൻ അതിമനോഹരമായി സംവിധാനം ചെയ്ത്, അഭിനയമികവും സ്വാഭാവിക ശൈലിയും കൊണ്ട് മോഹന്‍ലാലും മഞ്ചുവാരിയരും പ്രകാശ് രാജും ഉള്‍പ്പെടെയുള്ള കലാകാരന്മാർ അതിമനോഹരമാക്കിയിട്ടുള്ള മികച്ച ചിത്രം. എം.ജയചന്ദ്രന്‍റെ മികച്ച സംഗീതവും, പ്രഭാവർമ്മയുടെ ഗാനവും, ഷാജി കുമാറിന്‍റെ ഛായാഗ്രഹണവും ചിത്രത്തെ ആസ്വാദ്യകരമാക്കിയിട്ടുണ്ട്.
 
ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്‍റെ യൗവ്വനവും വാർദ്ധക്യവും ചിത്രത്തിൽ അവതരിപ്പിക്കുന്നതില്‍ മോഹന്‍ലാല്‍ നല്ല ശാരീരിക വഴക്കം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സിനിമയില്‍ മോഹന്‍ലാലിന്‍റെ കണ്ണുകളില്‍ വരെ അഭിനയം തുളുമ്പിയിട്ടുണ്ട് എന്ന് മറുചിന്തയില്ലാതെ വിശേഷിപ്പിക്കാം. മഞ്ജുവാരിയരുടെതും തുല്യതയില്ലാത്ത അഭിനയമികവ് തന്നെ. സിനിമയിലാകെ വളരെ സന്ദർഭോചിതമായി സംഭാഷണം ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞത് പ്രേക്ഷകരെ ചിന്തിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തും വിധം ഭൂതകാലത്തെയും വർത്തമാനകാലത്തെയും സമചിത്തമായി സമ്മേളിപ്പിച്ച് കൊണ്ടാണ് കഥനീങ്ങുന്നത്. മൂല്യബോധമുള്ള സിനിമയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇച്ചാക്കയുടെ അഭിനയം കണ്ണ് നിറച്ചു’- പേരൻപിനെ വാനോളം പുകഴ്ത്തി മോഹൻലാൽ