Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘ബോളിവുഡിനെ കണ്ട് പഠിക്കൂ’- മീ ടൂവിൽ സിനിമാ സംഘടനകളോട് അഞ്ജലി മേനോൻ

‘ബോളിവുഡിനെ കണ്ട് പഠിക്കൂ’- മീ ടൂവിൽ സിനിമാ സംഘടനകളോട് അഞ്ജലി മേനോൻ
, വെള്ളി, 12 ഒക്‌ടോബര്‍ 2018 (08:56 IST)
ബോളിവുഡിൽ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണ് മീ ടൂ ക്യാമ്പെയിൻ. തനുശ്രീ ദത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ എല്ലാവർക്കും ശക്തമായ പിന്തുണയാണ് സിനിമാ പ്രവർത്തകർ നൽകുന്നത്. എന്നാൽ, മലയാളത്തിൽ അത്തരമൊരു സംഭവം ഉണ്ടായിട്ടും ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികളൊന്നും തന്നെ ഇല്ലെന്ന് സംവിധായിക അഞ്ജലി മേനോൻ പറയുന്നു.
 
2017 ൽ പീഡനം നേരിട്ട നടിയെ മലയാളത്തിലെ സംഘടനകൾ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ‘മീ ടൂ’ ക്യാംപെയിന് ബോളിവുഡ് നൽകുന്ന പിന്തുണ വലുതാണെന്നും അഭിമാനത്തിനു നേരെയുള്ള അതിക്രമങ്ങൾ സിനിമാ വ്യവസായത്തിൽ അനുവദിക്കില്ലെന്ന നിലപാടാണ് ബോളിവുഡ് കാണിച്ച് തരുന്നതെന്നും അഞ്ജലി ബ്ലോഗിൽ കുറിച്ചു.  
 
മലയാളത്തിക് പതിനഞ്ചു വർഷത്തോളം പ്രവർത്തിച്ചു വന്ന ഒരു നടിയെ 2017 ൽ ലൈംഗികമായി അപമാനിച്ചു. ഇത് അവർ തുറന്നു പറയുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള പ്രവർത്തനവുമായി ഇവർ ഇപ്പോഴും മുന്നോട്ട് പോകുന്നു. കേരളത്തിൽ സിനിമാ സംഘടനകളുടെ പ്രവർത്തനം ശക്തമാണ്. എന്നിട്ടും ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികൾ എവിടെ. ഇതും ഒരു നിലപാടാണ്. തികച്ചും അസ്വസ്ഥത ജനിപ്പിക്കുന്നതെന്ന് അഞ്ജലി കുറിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മീ ടുവിൽ പൊള്ളി കേന്ദ്ര മന്ത്രിയും, എം ജെ അക്ബറിനെതിരെ സമൃതി ഇറാനി; അക്ബർ മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്