പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെ തുടർന്ന് വിമാനത്താവളങ്ങളിൽ ഇനി ചായയ്ക്കും ചെറു പലഹാരങ്ങൾക്കും വില കുറയും. ചായ കുടിയ്ക്കാൻ സാധാരണക്കാരന് വിമാനത്താവളങ്ങളിൽ ചിലവാക്കേണ്ട പണം വ്യക്തമാക്കി മലയാളിയായ അഡ്വ ഷാജി കോടന്‍കണ്ടത്ത് പ്രധാനമന്ത്രിയ്ക്കും വ്യോമയാന മന്ത്രാലയത്തിനും അയച്ച കത്തിനെ തുടർന്നാണ് നടപടി. ഇനി മുതൽ എല്ലാ വിമാനത്താവളങ്ങളിലും 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും ലഭ്യമാകും. ചെറു പലഹാരങ്ങൾക്ക് 15 രൂപ നൽകിയാൽ മതിയാകും.
കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു ഡല്‍ഹി യാത്രയ്ക്ക് ശേഷമാണ് പൊതു പ്രവര്‍ത്തകനായ അഡ്വ. ഷാജി കോടങ്കണ്ടത്ത് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഒരു ചെറിയ കപ്പ് ചായയ്ക്ക് 100 രൂപയ്ക്ക് മുകളിലാണ് വിലയീടുക്കുന്നത് എന്നും എല്ലാ വിമാനത്താവളങ്ങളിലും സാധാരണക്കാര്‍ക്ക് കൂടി വാങ്ങാന്‍ കഴിയുന്ന രീതിയില്‍ കഫറ്റീരിയ വേണമെന്നും ചുണ്ടിക്കാട്ടിയായിരുന്നു കത്ത്. വില കുറയ്ക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ സന്ദേശവും ഷാജിയെ തേടിയെത്തിയിരുന്നു.