Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒഎല്‍എക്‌സില്‍ എസി വില്‍പ്പനക്ക് വെച്ച് ബോളിവുഡ് താരം; 34000 രൂപ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായി

ഡിസംബര്‍ 21നായിരുന്നു സംഭവം.

ഒഎല്‍എക്‌സില്‍ എസി വില്‍പ്പനക്ക് വെച്ച് ബോളിവുഡ് താരം; 34000 രൂപ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായി
, ചൊവ്വ, 31 ഡിസം‌ബര്‍ 2019 (14:42 IST)
ഒഎല്‍എക്‌സില്‍ എയര്‍കണ്ടീഷണര്‍ വില്‍ക്കാന്‍ നോക്കിയ ബോളിവുഡ് താരത്തിന് പണം നഷ്ടമായി. 34000 രൂപയാണ് ബോളിവുഡ് നടനായ മോഹക് ഖുറാനയ്ക്ക് നഷ്ടമായത്. ഡിസംബര്‍ 21നായിരുന്നു സംഭവം.

11500 രൂപയായിരുന്നു മോഹക് തന്റെ പഴയ എസിക്ക് വിലയിട്ടിരുന്നത്. തൊട്ടടുത്ത നിമിഷം തന്നെ മോഹകിനെ എസി വാങ്ങാന്‍ താല്‍പ്പര്യമറിയിച്ച് ഒരാള്‍ വിളിച്ചു. ഉച്ചയോടെയായിരുന്നു സംഭവം.
അല്‍പ്പനേരം സംസാരിച്ചശേഷം വിലയുമുറപ്പിച്ചു.താന്‍ അയച്ച് തരുന്ന ക്യൂആര്‍ കോഡ് വഴി പണം അയക്കാമെന്ന് എസി വാങ്ങാന്‍ ഏറ്റയാള്‍ മോഹകിനോട് പറഞ്ഞു.

ഇത് അനുസരിച്ച് അയാള്‍ അയച്ച ക്യൂആര്‍ കോഡ് താരം സ്‌കാന്‍ ചെയ്തു. ശേഷം രണ്ട് തവണയായി അദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് 34000 രൂപ നഷ്ടമാവുകയും ചെയ്തു. ഉടന്‍ തന്നെ ഇയാളെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്ന് മോഹക് ഖുറാന പറയുന്നു.സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതായും താരം അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസിന്റെ കൂറ് നാഗ്‌പൂരിനോടല്ലെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്ന് ഷാഫി പറമ്പിൽ