'ഈ ചോദ്യങ്ങള്‍ വളരെ ‘ കാലികപ്രസക്തമാണ് ‘, പൊതുവേദിയില്‍ ഒരു ചർച്ച നടത്തിയാലോ?'
'ഈ ചോദ്യങ്ങള്‍ വളരെ ‘ കാലികപ്രസക്തമാണ് ‘, പൊതുവേദിയില്‍ ഒരു ചർച്ച നടത്തിയാലോ?'
നിയമസഭാ സമ്മേളനത്തില്‍ യുക്തിക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പറഞ്ഞ ജനപ്രതിനിധികളെ പൊതുചര്‍ച്ചയ്ക്ക് ക്ഷണിച്ച് സംവിധായകന്‍ ആഷിഖ് അബു. പ്രളയക്കെടുതി ചർച്ച ചെയ്യുന്നതിനായി ഇന്നലെ വിളിച്ചുചേർത്ത പ്രത്യേക നിയമസഭയിലായിരുന്നു ക്വാറി ഉണ്ടായിട്ടും മഴ പെയ്തല്ലോ, വനത്തിലെങ്ങനെ ഉരുള്‍പ്പൊട്ടി, പ്ലംജൂഡി പൊളിച്ചു മാറ്റിയിട്ട് കാര്യമില്ല പ്രകൃതിയുടെ വിധി തടുക്കാനാവില്ല തുടങ്ങിയ ആരോപണങ്ങളുമായി ജനപ്രതിനിധികൾ മുന്നോട്ടുവന്നത്.
മാതൃഭൂമി പത്രത്തിന്റെ വാര്‍ത്തയുടെ ഇമേജ് ഷെയര്‍ ചെയ്തു കൊണ്ടാണ് ജനപ്രതിനിധികളെ പൊതു ചര്‍ച്ചയ്ക്ക് ആഷിഖ് അബു ക്ഷണിച്ചിരിക്കുന്നത്.
ആഷിഖ് അബുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്:-
പ്രിയ ജനപ്രതിനിധികളെ, നിങ്ങളുടെ ഈ ചോദ്യങ്ങള്‍ വളരെ ‘ കാലികപ്രസക്തമാണ് ‘. നമുക്കൊരു പൊതുവേദിയില്‍ ഇത് ചര്‍ച്ച ചെയ്താലോ? അഭ്യര്‍ത്ഥനയാണ്. ചര്‍ച്ച സംഘടിപ്പിക്കുന്ന കാര്യം വ്യക്തിപരമായി ഏറ്റെടുക്കുന്നു. സമ്മതമെങ്കില്‍ ചര്‍ച്ച മോഡറേറ്റ് ചെയ്യാനും തയ്യാർ!