Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മോഹൻലാൽ ബിജെപിയിലേക്ക് തന്നെ?- ആരാധകരെ ചാക്കിട്ടുപിടിക്കാൻ പാർട്ടിയുടെ പുതിയ തന്ത്രങ്ങൾ!

മോഹൻലാൽ ബിജെപിയിലേക്ക് തന്നെ?- ആരാധകരെ ചാക്കിട്ടുപിടിക്കാൻ പാർട്ടിയുടെ പുതിയ തന്ത്രങ്ങൾ!
, വെള്ളി, 1 ഫെബ്രുവരി 2019 (07:38 IST)
2019ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായെത്തുന്നത് സിനിമാ മേഖലയിൽ നിന്നുള്ളവരാണെന്ന് മുമ്പേ വാർത്തകൾ ഉണ്ടായിരുന്നു. കേരളത്തിൽ നിന്ന് തിരുവനന്തപുരം പ്രതിനിധീകരിച്ച് മോഹൻലാലാണ് സ്ഥാനാർത്ഥിയായി നിൽക്കുന്നത് എന്നുള്ള വർത്തകളായിരുന്നു നിറഞ്ഞുനിന്നത്.
 
എന്നാൽ രാഷ്‌ട്രീയത്തിലേക്കിറങ്ങാൻ താനില്ലെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം തിരുവനന്തപുരത്തുനിന്ന് ബിജെപി സ്ഥാനാർത്ഥിയാകുന്നത് മോഹൻലാൽ തെന്ന് ആയിരിക്കും എന്നാണ്. ഇതിനായുള്ള കടുത്ത ശ്രമത്തിലാണ് ബിജെപി.
 
അതേസമയം, സ്ഥാനാര്‍ത്ഥിയാകാനായി പാര്‍ട്ടി മോഹന്‍ലാലിന്റെമേൽ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് വ്യക്തമാക്കി ഒ രാജഗോപല്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. 'പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണ് മോഹന്‍ലാൽ‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്. 
 
ഇക്കാര്യം ആവശ്യപ്പെട്ടു നേതാക്കള്‍ ലാലിനെ സമീപിച്ചിരുന്നു. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും പറഞ്ഞിട്ടില്ല'- ഒരു ദേശീയ മാധ്യമത്തോടു രാജഗോപാല്‍ വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു.
 
സിനിമാ മേഖലയിൽ നിന്നുള്ള പ്രശസ്‌തനായ ഒരു വ്യക്തിയെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ ആരാധകരുടെ വോട്ടിലേക്കാണ് പാർട്ടി നോട്ടമിടുന്നത്. മോഹൻലാലിന് എതിരായി ആര് വരും എന്ന ആലോചനകളും ശക്തമാണ്. ഇനി എന്തുതന്നെയായാലും മോഹൻലാലിന്റെ തീരുമാനം എന്തായിരിക്കും എന്നാണ് ആരാധകർ ചിന്തിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അധോലോക നായകന്‍ രവി പൂജാരി അറസ്‌റ്റിൽ; പിടികിട്ടാപ്പുള്ളിയെ കുരുക്കിയത് സെനഗലിൽ നിന്ന്