Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇന്ത്യയിൽ തന്നെ 19 വകഭേദങ്ങൾ, കൊവിഡിന്റെ നിരന്തരമാറ്റം ആന്റിബോഡികളെ പ്രതിരോധിയ്ക്കാൻ

ഇന്ത്യയിൽ തന്നെ 19 വകഭേദങ്ങൾ, കൊവിഡിന്റെ നിരന്തരമാറ്റം ആന്റിബോഡികളെ പ്രതിരോധിയ്ക്കാൻ
, തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (10:58 IST)
ഡൽഹി: കൊവിഡിനെതിരെ ശരീരത്തിൽ രൂപപ്പെടുന്ന ആന്റീബോഡികളെ പ്രതിരോധിയ്ക്കാൻ വൈറസ് നിരന്തര രുപമാറ്റം വരുത്തുന്നതായി ഗവേഷകർ. ഇന്ത്യയിൽ മാത്രം കൊവിഡ് 19 വൈറസിന്റെ 19 വകഭേദങ്ങൾ കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. 133 രാജ്യങ്ങളിൽനിന്നുമുള്ള 2,40,0000 വൈറസ് ജിനോമുകൾ പരിശോധിച്ചതിൽ 86 വകഭേദങ്ങളെയാണ് കണ്ടെത്തിയത്.
 
ഇവയിൽ 19 എണ്ണം ഇന്ത്യയിലാണ്. സിഎസ്ഐആർ, ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്, കർണൂൽ മെഡിക്കൽ കോളേജ് എന്നിവർ ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ആന്റിബോഡികളെ പ്രതിരോധിയ്ക്കാൻ ശേഷിയുള്ള വൈറസുകളാണ് ഇവയെന്ന് ഗവേഷകർ പറയുന്നു. വാക്സിൻ ഫലപ്രദമാകുമോ എന്ന ആശകയാണ് ഇതോടെ ഉയരുന്നത്. എന്നാൽ വാക്സിൻ ഫലപ്രദമാകില്ല എന്നല്ല, മറിച്ച് വാക്സിന്റെ ശേഷി കുറയ്ക്കും എന്നതാണ് കൂടുതൽ വകഭേദങ്ങൾ ഉണ്ടാകുന്നതിന്റെ പ്രശ്നം എന്ന് ഗവേഷകരിൽ ഒരാളായ വിനോദ് സ്കറിയ വ്യക്തമാക്കി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപിയെ എതിർക്കാൻ കോൺഗ്രസ്സിന് തനിച്ചാകില്ല: യുപിഎയിൽ ചേരാൻ ശിവസേന