റോയൽ എൻഫീൽഡിനു വെല്ലുവിളി തീർത്ത് ജാവ പവർഫുള്ളായി തിരിച്ചെത്തുന്നു
ജാവാ ബൈക്കുകളുടെ ഉല്പാതനം ഈ വർഷം ആരംഭിക്കുമെന്ന് മഹീന്ദ്ര
അറുപതുകളിലെ ഇന്ത്യൻ നിരത്തുകളിൽ യുവത്വത്തിന്റെ തരംഗമായിരുന്ന ജാവ ബൈക്കുകൾ വീണ്ടും ഇന്ത്യൻ വിപണിയിലെത്തുന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്ര ജാവ കമ്പനിയെ ഏറ്റെടുത്ത സാഹചര്യത്തിൽ ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെ മധ്യപ്രദേശിലെ പിതാമ്പൂര്‍ മഹീന്ദ്ര പ്ലാന്റില്‍ നിന്നും ജാവ ബൈക്കുകളുടെ ഉത്പാദനം ആരംഭിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
തുടക്കത്തിൽ താരതമ്യേന കുറഞ്ഞ വിലക്ക് ജാവ ബൈക്കുകൾ മാർക്കറ്റിൽ എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. വിപണിയിൽ ജാവ ബൈക്കുകൾ എറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുക റോയൽ എൻഫീൽഡ് ബുള്ളറ്റുകൾക്കാണ്. നിലവിൽ ഇന്ത്യൻ മാർക്കറ്റിൽ റോയൽ എൻഫിൽഡ് അല്ലാതെ മറ്റൊരു കമ്പനിയും ക്ലാസീക് ബൈക്കുകൾ പുറത്തിറക്കുന്നില്ല. ഈ അവസരം ഉപയോഗപ്പെടുത്താനാണ് മഹീന്ദ്ര ശ്രമിക്കുന്നത്.
നിലവിൽ ഏതുതരത്തിലുള്ള എഞ്ചിനുകളാവും ബൈക്കുകളിൽ ഉപയോഗിക്കുക എന്നത് കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ മോജോ എൻജിനുകൾ അടിസ്ഥാനപ്പെടുത്തി പുതിയ മാറ്റങ്ങൾ വരുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത് എന്നാണ് അറിയാൻ സധിക്കുന്നത്. 250 സിസി, 350 സിസി കരുത്തിൽ ജാവ ബൈക്കുകൾ വിപണിയിൽ എത്തിയേക്കും.
ജാവ ബൈക്കുകൾക്കൊപ്പം ബി എസ് എ ബ്രാന്റ് ബൈക്കുകളും മഹീന്ദ്ര എറ്റെടുത്തിരുന്ന ബി സ് എ ബൈക്കുകളെകൂടി മെച്ചപ്പെട്ട രീതിയിൽ വിപണിയിലെത്തില്ലാനും ഒരുങ്ങുകയാണ് മഹീന്ദ്ര.