Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഫോർച്യൂണറിന് അടിതെറ്റുമോ ? എസ്‌യുവി സെഗ്മെന്റില്‍ തരംഗം സൃഷ്ടിക്കാന്‍ ഫോക്സ്‍വാഗൻ ടിഗ്വന്‍ !

ഫോർച്യൂണറിന്റെ എതിരാളി ഫോക്സ്‍വാഗൻ ടിഗ്വാൻ വിപണിയിൽ

ഫോർച്യൂണറിന് അടിതെറ്റുമോ ? എസ്‌യുവി സെഗ്മെന്റില്‍ തരംഗം സൃഷ്ടിക്കാന്‍ ഫോക്സ്‍വാഗൻ ടിഗ്വന്‍ !
, വ്യാഴം, 25 മെയ് 2017 (10:16 IST)
പ്രീമിയം എസ് യു വി സെഗ്മെന്റില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്‍വാഗൻ. തങ്ങളുടെ പ്രീമിയം എസ് യു വിയായ ‘ടിഗ്വ’നെ ഇന്ത്യയിൽ വിൽപ്പനക്കെത്തിച്ചു. ട്യൂറങ്കിനെ പിൻവലിച്ചതിന് ശേഷം കമ്പനി ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ എസ് യു വിയാണ് ട്വിഗ്വാൻ. കൂടാതെ സെഡാനായ ‘പസറ്റി’നെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനും ഫോക്സ്‍വാഗൻ തീരുമാനിച്ചതായാണ് വിവരം. 
 
പുതിയ എസ്‌യു‌വി ‘ടിഗ്വനി’ലൂടെ ഈ വിഭാഗത്തില്‍ ശക്തമായ സാന്നിധ്യം നേടാനാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.  ആഗോളതലത്തിലെന്ന പോലെ ഇന്ത്യയിലും എസ് യു വികൾക്ക് വന്‍ ജനപ്രീതിയാണുള്ളത്. ഇന്ത്യയിൽ ഈ വിഭാഗത്തിലേക്കുള്ള കമ്പനിയുടെ പ്രവേശനമാണു ‘ടിഗ്വൻ’. ക്രമേണ എസ്‌യു‌വി വിപണിയിലെ മറ്റു മേഖലകളിലേക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിക്കുമെന്നാണ് സൂചന.
 
ഇന്ത്യയിൽ ഫോഡ് ‘എൻഡേവർ’, ടൊയോട്ട ‘ഫോർച്യൂണർ’ എന്നിവയോടാവും ‘ടിഗ്വ’ന്‍ മത്സരിക്കുക. രണ്ട് വകഭേദങ്ങളില്‍ ലഭ്യമാകുന്ന ഈ എസ് യു വിക്ക് 27.98 ലക്ഷം മുതൽ 31. 38 ലക്ഷം രൂപ വരെയാണ് ഡൽഹി ഷോറൂമിൽ വില. അതേസമയം ടൊയോട്ട ‘കാംറി’, ഹോണ്ട ‘അക്കോഡ്’, സ്കോഡ ‘സുപർബ്’ എന്നിവയാണ് ‘പസറ്റി’നെ നേരിടുക. 2013ലായിരുന്നു ഫോക്സ് വാഗൻ ഇന്ത്യയിൽ ‘പസറ്റ്’ വിൽപ്പന അവസാനിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഴിഞ്ഞം കരാറില്‍ യുഡിഎഫ് നേതാക്കള്‍ നടത്തിയത് വലിയ ഗൂഢാലോചന, വിശദമായ അന്വേഷണം വേണം: കാനം രാജേന്ദ്രന്‍