Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നിരത്തിലെ കരുത്തന്‍... ഡ്യുക്കാറ്റി ‘1299 പാനിഗാലെ R ഫൈനല്‍ എഡിഷന്‍’ ഇന്ത്യയില്‍ !

അവസാന ട്വിന്‍ സിലിണ്ടര്‍ സൂപ്പര്‍ബൈക്കിനെ ഡ്യുക്കാറ്റി ഇന്ത്യയില്‍

നിരത്തിലെ കരുത്തന്‍... ഡ്യുക്കാറ്റി ‘1299 പാനിഗാലെ R ഫൈനല്‍ എഡിഷന്‍’ ഇന്ത്യയില്‍ !
, ശനി, 15 ജൂലൈ 2017 (10:34 IST)
ഡ്യുക്കാറ്റി 1299 പാനിഗാലെ R ഫൈനല്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. I-Twin എഞ്ചിനില്‍ ഒരുങ്ങുന്ന അവസാനത്തെ പാനിഗാലെയാണ് ഡ്യുക്കാറ്റി 1299 പാനിഗാലെ R ഫൈനല്‍ എഡിഷന്‍. 59.18 ലക്ഷം രൂപയാണ് ഈ കരുത്തന്റെ വിപണി വില. V4 എഞ്ചിനിലേക്കുള്ള ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ചുവട് മാറ്റത്തിന്റെ ആദ്യപടിയായാണ് ഇപ്പോള്‍ ഈ ഫൈനല്‍ എഡിഷന്‍ പാനിഗാലെ വന്നെത്തിയിരിക്കുന്നത്.  
 
1285 സിസി സൂപ്പര്‍ക്വാഡ്രോ L-ട്വിന്‍ എഞ്ചിനാണ് ഡ്യുക്കാറ്റി 1299 പാനിഗാലെ R ഫൈനല്‍ എഡിഷന് കരുത്തേകുന്നത്. 206.5 ബി എച്ച് പി കരുത്തും 142 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചില്‍ ഉല്പാദിപ്പിക്കുക. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഈ എഞ്ചിനില്‍ ഇടംപിടിച്ചിരിക്കുന്നത്. പിരെല്ലി ഡയാബ്ലോ സൂപ്പര്‍കോര്‍സ എസ്പി ടയറുകളില്‍ ഒരുങ്ങിയ 17 ഇഞ്ച് 3 സ്‌പോക്ക് W ഷെയ്പ്ഡ് ലൈറ്റ് അലോയ് വീലുകളാണ് ഇതിലുള്ളത്.
 
webdunia
പാനിഗാലെ സൂപ്പര്‍ ലജെയ്‌റയില്‍ സാന്നിധ്യമറിയിക്കുന്ന ടങ്സ്റ്റണ്‍ ബാന്‍സിംഗ് പാഡുകളും ലൈറ്റ് വെയ്റ്റ് ക്രാങ്ക്ഷാഫ്റ്റും 1299 പാനിഗാലെ ഫൈനല്‍ എഡിഷനിലുമുണ്ട്. WSBK റേസ് ബൈക്കുകളില്‍ ഉള്‍പ്പെടുത്തുന്ന ട്വിന്‍ ഹൈ-ലെവല്‍ പൈപുകള്‍ക്ക് സമാനമായുള്ള അക്രാപോവിക്കില്‍ നിന്നുള്ളതും യൂറോ IV നിര്‍ദ്ദേശങ്ങള്‍ പാലിച്ചതുമായ ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റ് ഫൈനല്‍ എഡിഷനില്‍ സാന്നിധ്യമറിയിക്കുന്നു. 
 
അലൂമിനിയം മോണോകോഖ് ഘടന പശ്ചാത്തലമായാണ് 1299 പാനിഗാലെ R ഫൈനല്‍ എഡിഷന്റെ ഷാസി ഒരുങ്ങുന്നത്. TTX36 മോണോ-ഷോക്ക് റിയര്‍ എന്‍ഡിലും 43 mm NIX 30 USD ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും ഇടംപിടിക്കുന്നു. ബ്രെമ്പോ മോണോബ്ലോക് M50-4-പിസ്റ്റണോട് കൂടിയ 330 mm ഡിസ്‌ക് ബ്രേക്ക് ഫ്രണ്ട് എന്‍ഡിലും 2-പിസ്റ്റണ്‍ കാലിപ്പറോട് കൂടിയുള്ള 245 mm ഡിസ്ക് ബ്രേക്ക് റിയര്‍ എന്‍ഡിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിന്നോട് ആരാ ആവശ്യമില്ലാത്തതൊക്കെ ചാനലുകാരോട് പറയാന്‍ പറഞ്ഞത്? - വാക്കുകള്‍ തിരിഞ്ഞുകൊത്തുന്നു!