ജിഎസ്ടി: ആയുര്‍വേദ മരുന്നുകളുടെ വില കൂടുന്നു
ജിഎസ്ടി : ആയുര്‍വേദ മരുന്നുകളുടെ വില വര്‍ദ്ധിക്കുന്നു
ജിഎസ്ടി 12 ശതമാനമാക്കിയതോടെ ആയുര്‍വേദ മരുന്നുകളുടെ വില വര്‍ദ്ധിക്കുന്നു. ജനറിക്ക് മരുന്നുകളുടെ വിലയിലാണ് ജിഎസ്ടി കുടുതല്‍ ബാധിച്ചിരിക്കുന്നത്. അഞ്ചു ശതമാനം നികുതി മാത്രമാണ് അരിഷ്ടാസവങ്ങള്‍ക്ക് കൂട്ടിയത്. എന്നാല്‍ ഏഴുശതമാനം നികുതിയാണ് ജനറിക്ക് മരുന്നുകള്‍ക്ക് കൂടിയത്.
ഇതിന് പുറമെ മറ്റ് ആയുര്‍വേദ ഉത്പന്നങ്ങള്‍ക്കും നികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പരസ്യം നല്‍കി വില്‍ക്കുന്ന മരുന്നുകളുടെ വിലയില്‍ മാത്രമാണ് നികുതി കുറഞ്ഞിരിക്കുന്നത്. പരമ്പരാഗത ആയുര്‍വേദ മരുന്നുകള്‍ക്കുള്‍പ്പടെ 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത്. മരുന്നുകളുടെ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ലോറിയുടെ വാടക വര്‍ദ്ധിച്ചതും ഈ മരുന്നു മേഖലയെ ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.