Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് ; ഫോർവേഡ് മെസേജുകളിൽ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

നിങ്ങളയച്ച സന്ദേശം എത്രതവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്ന് അറിയാനാണ് ഫോര്‍വേഡിങ് ഇന്‍ഫോ.

ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് ; ഫോർവേഡ് മെസേജുകളിൽ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
, ഞായര്‍, 24 മാര്‍ച്ച് 2019 (11:51 IST)
വ്യാജ വാർത്തകൾ തടയുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ്പിൽ ഫോർവേഡഡ് എന്ന ഡിസ്ക്രിപ്ഷൻ മെസേജുകൾക്ക് മുകളിൽ കൊണ്ടുവന്നത്. അതായത് നമുക്ക് ലഭിച്ച സന്ദേശം കൈമാറി വരുന്നതാണോ എന്നറിയാനാണ്. എന്നാല്‍ ഇങ്ങനെ വരുന്നതെന്തും വ്യാജ വാര്‍ത്തകളായിക്കൊള്ളണമെന്നില്ല. കരുതല്‍ എന്ന നിലക്ക് ഉപയോക്താവിന് കാര്യങ്ങള്‍ മനസിലാവാനാണിത്.
 
എന്നാല്‍ ഈ ഫോര്‍വേഡഡ് ഡിസ്ക്രിപ്ഷനില്‍ വാട്സ്ആപ്പ് പുതിയ പ്രത്യേകതകള്‍ കൂടി കൊണ്ടുവരുന്നു. ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് എന്നിവയാണത്.
 
നിങ്ങളയച്ച സന്ദേശം എത്രതവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്ന് അറിയാനാണ് ഫോര്‍വേഡിങ് ഇന്‍ഫോ. മെസേജ് ഇന്‍ഫോ സെക്ഷനില്‍ നിന്നും ഈ വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. ഇതിനായി സന്ദേശങ്ങളില്‍ ലോങ് പ്രസ് ചെയ്തതിന് ശേഷം മുകളിലായി തെളിയുന്ന ഇന്‍ഫോ ഐക്കണ്‍ തിരഞ്ഞെടുക്കുക. നിങ്ങള്‍ മറ്റൊരാള്‍ക്ക് അയക്കുന്ന സന്ദേശങ്ങളുടെ കണക്കുകള്‍ മാത്രമേ ഈ രീതിയില്‍ ലഭ്യമാവുകയുള്ളൂ.
 
ഒരു സന്ദേശം നിരവധി തവണ പങ്കുവെക്കപ്പെടുന്നു എന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് ലേബല്‍. ഒരാള്‍ നാല് പ്രാവശ്യത്തില്‍ കൂടുതല്‍ പങ്കുവെക്കുന്ന സന്ദേശങ്ങളുടെ മുകളിലായാണ് ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് ലേബല്‍ കാണുക. വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിവ് പോലെ പരീക്ഷണാര്‍ത്ഥം ഈ പതിപ്പ് ലഭ്യമായിത്തുടങ്ങും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓച്ചിറ തട്ടിക്കൊണ്ട് പോകൽ; ബിന്ദു കൃഷ്ണയ്ക്കെതിരെ പോക്സോ