മാരുതി,ഹോണ്ട,നിസാൻ എന്നീ കാർ നിർമാതാക്കൾക്ക് പിന്നാലെ പ്രമുഖ ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗനും ഇന്ത്യയിലെ കാറുകളുടെ വില വർധിപ്പിച്ചു. കമ്പനിയുടെ ജനപ്രിയ മോഡലുകളായ പോളൊ,സെഡാൻ വെന്റോ എന്നീ മോഡലുകളുടെ വില വർധിപ്പിക്കാനാണ് തീരുമാനം.
അസംസ്‌കൃത വസ്‌തുക്കളുടെ വില വർധിച്ചതിനാൽ കാറുകളുടെ വിലയിൽ 2.5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാവുക. പോളൊയുടെ ഹാച്ച്ബാക്ക് വിഭാഗത്തിനാണ് വർധനവ്.
മാരുതി,നിസാൻ,ഹോണ്ട എന്നിവയ്‌ക്ക് പുറമെ മഹീന്ദ്ര,ഫോർഡ് ഇന്ത്യ,ഓഡി ഇന്ത്യ,ബിഎംഡബ്യു തുടങ്ങിയ കമ്പനികളും വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഫോക്‌സ്‌വാഗനും വാഹനങ്ങളുടെ വില വർധിപ്പിക്കുന്നത്. നിലവിൽ ഫോക്‌സ്‌വാഗൻ പോളോ 5.88 ലക്ഷം മുതലും വെന്റോ 8.94 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നത്