Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സെൽടോസിനും ക്രെറ്റയ്ക്കും മത്സരം തീർക്കാൻ ഫോക്സ്‌വാഗൺ ടൈഗൂൺ എത്തുന്നു

സെൽടോസിനും ക്രെറ്റയ്ക്കും മത്സരം തീർക്കാൻ ഫോക്സ്‌വാഗൺ ടൈഗൂൺ എത്തുന്നു
, ശനി, 23 മെയ് 2020 (12:39 IST)
രാജ്യത്തെ മിഡ്‌സൈഡ് എസ്‌യുവി വിപണി പിടിയ്ക്കാൻ ഫോക്സ്‌വാഗണും. കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിച്ച ടൈഗൂൺ അടുത്ത വർഷം ആദ്യം തന്നെ വിപണീയിലെത്തും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ വിപണീയിൽ, സെൽടോസും, ക്രെറ്റയും ഉൾപ്പടെയുള്ള ജനപ്രിയ വാഹനങ്ങളോടാണ് ടൈഗൂണിൺ മത്സരിയ്ക്കേണ്ടി വരിക.  
 
ഫോക്‌സ്‌വാഗണ്‍ പ്രദേശികമായി വികസിപ്പിച്ച എംക്യുബി എഒ ഇന്‍ പ്ലാറ്റ്‌ഫോമിലാണ്. ടൈഗൂൺ എത്തുന്നത്. ഒതുക്കമാർന്ന ഡിസൈനിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. ടൈഗൂണിന്റെ മുൻവശം ഫോക്സ്‌വാഗണിന്റെ ഹാച്ച്ബാക്കുകൾക്ക് സമാനം എന്ന് തോന്നുങ്കിലും മസ്കുലർ എന്ന് തോന്നിക്കുന്നതിനായുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ക്രോം ആവരണമുള്ള ഫോക്‌സ്‌വാഗണ്‍ സിഗ്‌നേച്ചര്‍ ഗ്രില്ലുകൾ, എല്‍ഇഡി ഡിആര്‍എല്ലുകളോടുകൂടിയ ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പുകൾ, ക്ലാഡിങ്ങുകൾ അകമ്പടി നൽകുന്ന ഫോഗ് ലാമ്പ്, വലിയ എയർഡാം എന്നിവയാണ് മുന്നിൽ എടുത്തുപറയേണ്ടവ. 
 
വീൽ ആർച്ചുകൾക്ക് ബ്ലാക്ക് ഫിനിഷ് നൽകിയിരിയ്ക്കുന്നു. ടെയില്‍ ലാമ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന എല്‍ഇഡി സ്ട്രിപ്പ്, പിന്നിൽ കാണാം.  ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോണ്‍, ലെതര്‍ സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ എസി, മൊബൈല്‍ ചാര്‍ജിങ്ങ് സ്ലോട്ട്. എന്നിവയാണ് ഇന്റീരിയറിലെ സവിശേഷതകൾ. 148 ബിഎച്ച്‌പി കരുത്ത് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുക.ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെരുന്നാള്‍ നാളെ; സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി