Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിയോയെ പിടിച്ചു കെട്ടാന്‍ ഇവര്‍ക്കാകുമോ ?; ഐഡിയയും വോഡഫോണും ലയിച്ചു

ഐഡിയയും വോഡഫോണും ലയിച്ചു

ജിയോയെ പിടിച്ചു കെട്ടാന്‍ ഇവര്‍ക്കാകുമോ ?; ഐഡിയയും വോഡഫോണും ലയിച്ചു
ന്യൂഡല്‍ഹി , തിങ്കള്‍, 20 മാര്‍ച്ച് 2017 (12:21 IST)
റിലയന്‍സ് ജിയോയുടെ കുതിച്ചു ചാട്ടത്തിന് തടയിടാന്‍ രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ​ഐഡിയയും വോഡഫോണും ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലയനത്തിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി.
2018 ഓടെ ലയനം പൂര്‍ത്തിയാകും.

45 ശതമാനം ഓഹരികളാവും പുതിയ കമ്പനിയിൽ വോഡഫോണിന്​ ഉണ്ടാവുക. ഐഡിയക്ക് 26 ശതമാനം ഓഹരി പങ്കാളിത്തമാണുളളത്.  3874 കോടിയുടെ നിക്ഷേപമാണ് വോഡഫോണ്‍ നടത്തുക. കമ്പനി ചെയര്‍മാനെ നിയമിക്കുന്നതടക്കം പ്രധാന കാര്യങ്ങളിലെ അവകാശം ആദിത്യ ബിര്‍ള ഗ്രൂപ്പിനായിരിക്കും.

23 ശതമാനം വിപണി വിഹിതമുള്ള വൊഡാഫോണും 19 ശതമാനം വിപണി വിഹിതമുള്ള ഐഡിയയും ഒന്നുചേരുന്നതോടെ ഇരുകമ്പനികളുടേയും ഒന്നിച്ചുള്ള വിപണിവിഹിതം 43 ശതമാനമായി ഉയരും.

അതേസമയം, ലയനം നടന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള കമ്പനിയെന്ന സ്ഥാനം എയര്‍ടെല്ലിന് നഷ്ടമാകും. ജിയോയുടെ വരവോടെ നാല്​ വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ലാഭത്തിലേക്ക്​ എയർടെൽ കൂപ്പുകുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്മാര്‍ട്ട്‌ഫോണ്‍ വിപണില്‍ ചരിത്രം തിരുത്തി ഷവോമി റെഡ്മി നോട്ട് 4 !