നികുതിയിൽ നിരവധി മറ്റങ്ങളാണ് രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ ഉൾപ്പെടുത്തുത്തിയിരിക്കുന്നത്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഇനി പാൻ കാർഡ് നിർബന്ധമാകില്ല. ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് തന്നെ റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കും.
അക്കൗണ്ടിൽനിന്നും വർഷത്തിൽ ഒരു കോടി രൂപ പിൻവലിച്ചാൽ 2ശതമാനം ടിഡിഎസായി ഈടാക്കും. ഉയർന്ന വരുമാനത്തിന് അധിക നികുതി ഈടാക്കാനും ബജറ്റിൽ പ്രഖ്യാപനമുണ്ട്. രണ്ട് കോടിൢ അഞ്ച് കോടി വർ വാർഷിക വരുമാനമുള്ളവർ മൂന്ന് ശതമാനവും അഞ്ച് കോടിക്ക് മുകളിൽ വർഷിക വരുമാനമുള്ളവർ 7ശതമാനവും സർചാർജ് നൽകണം.
പെട്രൊളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കും. റോഡ് സെസും എക്സൈൻ നികുതിയുമാണ് അധികമായി ഈടാക്കുന്നത്. സ്വർണത്തിനും രത്നത്തിനുള്ള 10.ശമ്മാനം കസ്റ്റംസ് തീരുവ 12.5 ശതമാനമാക്കി ഉയർത്തും. 400 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് 25 ശതമാനം കോർപ്പറേറ്റ് നികുതിയിൽ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാർട്ട് അപ്പുകൾ ആദായനികുതി നൽകേണ്ടതില്ല.