Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആദായ നികുതി ഉദ്യോഗസ്ഥരുടെ ഇടപെടൽ ഇല്ല: പുതിയ നികുതി പ്ലാറ്റ്‌ഫോമിന് തുടക്കം

ആദായ നികുതി ഉദ്യോഗസ്ഥരുടെ ഇടപെടൽ ഇല്ല: പുതിയ നികുതി പ്ലാറ്റ്‌ഫോമിന് തുടക്കം
, വ്യാഴം, 13 ഓഗസ്റ്റ് 2020 (13:56 IST)
ആദായനികുതി പിരിക്കൽ സുതാര്യവും കാര്യക്ഷമവും ആക്കുന്നതിനായുള്ള പുതിയ പ്രവർത്തന സംവിധാനത്തിന്റെ(സുതാര്യ നികുതിപരിവ്- സത്യസന്ധരെ ആദരിക്കല്‍)  ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. കൃത്യമായി നികുതി നല്‍കുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്‌ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി നടപടിക്രമങ്ങൾ ലളിതമായി ആർക്കും നൽകാവുന്ന തരത്തിലുള്ള  പ്ലാറ്റ്ഫോമാണ് നിലവിൽ വന്നിരിക്കുന്നത്.
 
ദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെ നികുതിദായകര്‍ക്ക് സത്യസന്ധമായും ലളിതമായും ഇടപെടാന്‍ പുതിയ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും. ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെ തന്നെ നികുതി നടപടിക്രമങ്ങൾ പ്ലാറ്റ്‌ഫോമിലൂടെ നിർവഹിക്കാനാകും.
 
ഇതോടെ നികുതിദായകരുമായുള്ള അനഭിമതമായ ഇപെടലുകള്‍ക്കുള്ള അവസരം ഇല്ലാതെയാകും. വകുപ്പിന്റെ ഇടപെടൽ കൂടുതല്‍ സുതാര്യവും സൗഹൃദപരവുമാക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ സമയംകൊണ്ട് നടപടികളില്‍ തീര്‍പ്പു കല്‍പ്പിക്കാനും പുതിയ സംവിധാനം കൊണ്ടു കഴിയും. പൂര്‍ണമായും കംപ്യൂട്ടര്‍ സഹായത്തോടെയായിരിക്കുംസൂക്ഷ്മ പരിശോധന നടത്തുന്നത്. നോട്ടീസ് നല്‍കുന്നതുള്‍പ്പടെയുള്ളവ ഓട്ടോമേറ്റഡ് സംവിധാനം വഴി ആയിരിക്കും. നികുതി അസ്സസ് മെന്റിനും അപ്പീല്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ളവയ്ക്കും പുതിയ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രാൻസ്‌പാരന്റ് സ്മാർട്ട് ടിവി വിപണിയിലെത്തിച്ച് ഷവോമി !