Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിപ്പിനു വിരാമം; നിരത്തുകളില്‍ അത്ഭുതം സൃഷ്ടിക്കാന്‍ ടെസ്‌ല എസ് വിപണിയിലേക്ക് !

ഒറ്റതവണ ചാര്‍ജ്‌ ചെയ്‌താല്‍ 303.2 മൈല്‍ ഓടുന്ന കാറുമായി 'ടെസ്‌ല' വിപണിയിലേക്ക്!

കാത്തിരിപ്പിനു വിരാമം; നിരത്തുകളില്‍ അത്ഭുതം സൃഷ്ടിക്കാന്‍ ടെസ്‌ല എസ് വിപണിയിലേക്ക് !
, വെള്ളി, 8 ഡിസം‌ബര്‍ 2017 (15:32 IST)
ലോകം കാത്തിരിക്കുന്ന വൈദ്യുത കാറായ ടെസ്ലയുടെ ‘മോഡൽ 3’ എത്തുന്നു. ഒറ്റ തവണ ചാര്‍ജ്‌ ചെയ്‌താല്‍ 488 കിലോമീറ്ററോളം സഞ്ചരിക്കാന്‍ സാധിക്കുന്ന ഇലക്‌ട്രിക്‌ കാറുമായാണ് കമ്പനി എത്തുന്നത്. ടെസ്ലയുടെ പുതിയ 'മോഡല്‍ എസ്‌' ആണ്‌ ഒറ്റ ചാര്‍ജിങ്ങില്‍ 488 കിലോമീറ്റര്‍ ഓടുക. വായുതടസ്സം കുറയ്‌ക്കുന്നതിനായി പുതിയ ഡിസൈനുമായാണ്‌ മോഡല്‍ എസ്‌ എത്തുന്നത്.
 
യു എസ്‌ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ കണക്കു പ്രകാരം ഒറ്റതവണ ചാര്‍ജ്‌ ചെയ്‌താല്‍ 303.2 മൈല്‍ അഥവാ 488 കിലോമീറ്റര്‍ ഈ കാര്‍ ഓടുമെന്നാണ്‌ സൂചന‍.കൂടാതെ, ബാറ്ററിശേഷിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. ഇതാണ്‌ മൈലേജില്‍ ഇത്രത്തോളം നേട്ടമുണ്ടാക്കാന്‍ കമ്പനിയെ സഹായിച്ചിരിക്കുന്നത്‌.
 
നിസാന്റെ ലീഫ്‌ ആയിരുന്നു മോഡല്‍ എസിന്റെ ഏറ്റവും വലിയ എതിരാളി. എന്നാല്‍ ബാറ്ററികള്‍ക്ക്‌ സംഭവിക്കുന്ന കേടുപാടുകള്‍ ഇവയ്‌ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ടെസ്ലയുടെ പുതിയ മോഡല്‍ വിപണിയില്‍ എത്തുന്നതോടെ ഇലക്‌ട്രിക്‌ കാറുകള്‍ വാങ്ങുന്നതിനെക്കുറിച്ച്‌ ആളുകള്‍ കൂടുതല്‍ ചിന്തിച്ചുതുടങ്ങുമെന്ന്‌ കമ്പനി അവകാശപ്പെടുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിക്കു ചുറ്റും സവർണ ഉപജാപകവൃന്ദം പ്രവർത്തിക്കുന്നു; മത്സ്യത്തൊഴിലാളികളുടെ സമീപനം മോശമായി - വെള്ളാപ്പള്ളി