ആത്മനിർഭർ അഭിയാന്റെ ഭാഗമായി ടിസിഎസ് ടിഡിഎസ് നിരക്കുകൾ 25 ശതമാനം കുറച്ചു. നാളെ മുതൽ ഇത് പ്രാബല്യത്തിൽ വരും. 2021 മാർച്ച് 31 വരെ നടപടിയ്ക്ക് കാലാവധി ഉണ്ടായിരിയ്ക്കും. ഇതുവഴി സാധാരണ ജനങ്ങൾക്ക് 50,000 കോടിയുടെ നേട്ടമുണ്ടാകും എന്ന് ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി.
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയം നവംബർ 30 വരെ നീട്ടി. 72.2 ലക്ഷം തൊഴിലാലികളുടെ മൂന്ന് മാസത്തെ പിഎഫ് വിഹിതം സർക്കാർ അടയ്ക്കും. ഇതിനായി 6,750 കോടി രൂപ മാറ്റിവയ്ക്കും. 15,000 രൂപയിൽ താഴെ വരുമാനമുള്ള 100ൽ കൂടുതൽ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങളിൽ പിഎഫ് വിഹിതം പത്ത് ശതമാനമാക്കി കുറച്ചു.