Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സെൻസെക്‌സ് ഇതാദ്യമായി 62,000 മറികടന്നു, ഐആർടി‌സിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി പിന്നിട്ടു

സെൻസെക്‌സ് ഇതാദ്യമായി 62,000 മറികടന്നു, ഐആർടി‌സിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി പിന്നിട്ടു
, ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (12:07 IST)
മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ട് ഓഹരിവിപണി സൂചികകൾ. സെൻസെക്‌സ് ചരിത്രത്തിലാദ്യമായി 62,000 പിന്നിട്ടു. ആഗോള വിപണികളിലെ അനുകൂല കാലാവസ്ഥയും രാജ്യത്തെ കമ്പനികൾ മികച്ച രണ്ടാംപാദ ഫലങ്ങൾ പുറത്തുവിടുന്നതുമാണ് വിപണിയിലെ ഉണർവിന് കാരണം.
 
വിദേശനിക്ഷേപകരോടൊപ്പം തന്നെ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും റീട്ടെയിൽ നിക്ഷേപകരും വിപണിയിലെ ഇടപെടൽ തുടർന്നതോടെ എട്ടാം ദിവസവും മികച്ച നേട്ടത്തിലേക്കാണ് വിപണി കുതിക്കുന്നത്.390 പോയന്റ് നേട്ടത്തോടെയാണ് സെൻസെക്‌സിൽ വ്യാപാരം ആരംഭിച്ചത്. 62,156ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 18,600 കടക്കുകയുംചെയ്തു. 101 പോയന്റാണ് നിഫ്റ്റിയിലെ നേട്ടം
 
ഐആർടിസിയുടെ വിപണിമൂല്യം ഇതിനിടെ ഒരു ലക്ഷം കോടി പിന്നിട്ടു. ഓഹരി വില ഏഴുശതമാനം ഉയർന്ന് 6,332 നിലവാരത്തിലെത്തി. ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ചിന്റെ ഓഹരി വില 15 ശതമാനം ഉയർന്ന് 900 നിലവാരത്തിലെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ-പാക് ടി20 ലോകകപ്പ് മത്സരം ആര് ജയിക്കും; മുന്‍താരങ്ങളുടെ പ്രവചനങ്ങള്‍ ഇങ്ങനെ