അനധികൃതമായി വായ്‌പ അനുവദിച്ചു; ചന്ദ കൊച്ചർ ഒരു കോടിയും ഐസിഐസിഐ ബാങ്ക് 25 കോടിയും പിഴ നൽകേണ്ടിവരും
ചന്ദ കൊച്ചർ ഒരു കോടിയും ഐസിഐസിഐ ബാങ്ക് 25 കോടിയും പിഴ നൽകേണ്ടിവരും
വീഡിയോകോണിന് 3250 കോടി രൂപയുടെ വായ്‌പ അനധികൃതമായി അനുവദിച്ച കേസിൽ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, ഐ സി ഐ സി ഐ ബാങ്ക് മാനേജിംഗ് ഡയറക്ടർ ചന്ദ കൊച്ചാറിന് നോട്ടീസ് അയച്ചതിൽ ഇരുകൂട്ടർക്കും പിഴ ചുമത്തിയേക്കും.
ഐസിഐസിഐ ബാങ്കിന് 25 കോടി രൂപവരെയും, ചന്ദ കൊച്ചാറിന് ഒരു കോടി രൂപവരെയും പിഴ ചുമത്താനാണ് സാധ്യതകൾ. പുറമെ മറ്റ് ശിക്ഷാ നടപടികൾക്കും സാധ്യതയുണ്ട്. ബാങ്കിനും, ചന്ദ കൊച്ചാറിനും സെബി നൽകിയ വിശദീകരണ കത്തിനുള്ള മറുപടി വിലയിരുത്തിയ ശേഷമാകും നടപടികൾ സ്വീകരിക്കുക.
ചന്ദ കൊച്ചറിന്റെ ഭർത്താവ് ദീപക് കൊച്ചറും വീഡിയോകോൺ ഗ്രൂപ്പ് ഹെയർമാൻ വേണുഗോപാൽ ധൂതും ചേർന്ന് കോടികൾ വായ്പയായി സംഘടിപ്പിച്ച് വിദേശത്തുള്ള ഷെൽ കമ്പനികളിൽ നിക്ഷേപിച്ചതായാണ് ആക്ഷേപം.