Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

റഷ്യൻ സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ എസ്‌ബിഐ നിർത്തി

റഷ്യൻ സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ എസ്‌ബിഐ നിർത്തി
, ചൊവ്വ, 1 മാര്‍ച്ച് 2022 (14:44 IST)
റഷ്യൻ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകൾ നിർത്തിവെച്ച് എസ്‌ബിഐ. യുക്രെയ്‌ൻ അധിനിവേശത്തിന് ശേഷം അന്താരാഷ്ട്ര തലത്തിൽ ഏർപ്പെടുത്തിയ ഉപരോധത്തിന് പിന്നാലെ‌യാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ‌യുടെ നടപടി.
 
ബാങ്കുകള്‍, തുറമുഖങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളെല്ലാം എസ്ബിഐ നിര്‍ത്തിവെച്ചതായി റോയിട്ടേ‌ഴ്‌സ് റിപ്പോർട്ട് ചെയ്‌തു. റഷ്യയുമായി വന്‍തോതില്‍ ഉഭയകക്ഷി വ്യാപാരം നടത്തുന്ന രാജ്യമാണ് ഇന്ത്യ. ഇന്ധനം, ധാതു എണ്ണകള്‍, മുത്തുകള്‍, ആണവ റിയാക്ടറുകള്‍, യന്ത്രഭാഗങ്ങള്‍, രാസവളം തുടങ്ങിയവ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയന്ത്രിത ആക്രമണത്തിൽ നിന്നും മാറി റഷ്യ, ആശുപത്രികളിലും പുനരധിവാസ കേന്ദ്രങ്ങളിലും ഷെല്ലാക്രമ‌ണം