റോയൽ എൻഫിൽഡ് ബുള്ളറ്റ് സ്വന്തമക്കുക എന്നത് ഇന്ന് യുവാക്കളുടെ വലിയ മോഹമായി തന്നെ മാറിയിട്ടുണ്ട്. ബുള്ളറ്റിൽ റൈഡ് ചെയ്യാൻ ഇഷ്ടപ്പെടുത്തുന്നവർക്ക് ഏറെ സന്തോഷം നൽകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. റോയൽ എൻഫീൽഡ് 250 സിസി ബുള്ളറ്റുകളെ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് റിപ്പോർട്ടുകൾ.
ഇക്കാര്യത്തിൽ കമ്പനി ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല എങ്കിലും നിലവിലെ ബൈക്കുകൾ ബിഎസ് 6 മാനദണ്ഡങ്ങളിലേക്ക് ഉയർത്തിയ ശേഷം 250 സിസി ബുള്ളറ്റുകൾ കമ്പനി വിപണിയിൽ എത്തിക്കും എന്നാണ് റിപ്പോർട്ടുകൾ. 250 സിസി ബൈക്കുകൾക്ക് രാജ്യത്തെ വിപണിയിൽ ലഭിക്കുന്ന സ്വീകാര്യതയെ ഉപയോഗപ്പെടുത്തുകകൂടിയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരുലക്ഷം രൂപയാണ് ഈ ബുള്ളറ്റിന് പ്രതീക്ഷിക്കപ്പെടുന്ന വില.
1960കളിൽ യുകെ വിപണിയിൽ റോയൽ എൻഫീൽഡിന്റെ 250 സിസി ബുള്ളറ്റുകൾ ഉണ്ടായിരുന്നു. മിനി ബുള്ളറ്റുകൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇത് ഇന്ത്യൻ നിരത്തുകളിലേക്കും എത്തിയിരുന്നു. രണ്ട് വർഷത്തിനുള്ളിൽ റോയൽ എൻഫീൽഡ് 250 സിസി മിനി ബുള്ളറ്റുകളെ വിപണിയിലെത്തിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.