വായ്പ നയം പ്രഖ്യാപിച്ചു; പലിശ നിരക്കിൽ മാറ്റമില്ല - റീപോ 6 %, റിവേഴ്സ് റീപോ 5.75 %
വായ്പ നയം പ്രഖ്യാപിച്ചു; പലിശ നിരക്കിൽ മാറ്റമില്ല - റീപോ 6 %, റിവേഴ്സ് റീപോ 5.75 %
പലിശ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ അവസാന ധനനയം പ്രഖ്യാപിച്ചു. റീട്ടെയിൽ നാണയപ്പെരുപ്പം ഡിസംബറിൽ 17 മാസത്തെ ഉയരമായ 5.21 ശതമാനത്തിലെത്തിയത് ചൂണ്ടിക്കാട്ടിയാണ് പലിശ നിരക്ക് കുറയ്ക്കേണ്ടെന്ന് ആർബിഎ തീരുമാനിച്ചത്.
വാണിജ്യ ബാങ്കുകൾക്കു റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റീപോ നിരക്ക് ആറുശതമാനവും, റിവേഴ്സ് റീപോ 5.75 ശതമാനവുമായി തുടരും.
ബാങ്കുകൾ നിർബന്ധമായും റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട തുകയായ സിആർആറും നാലു ശതമാനമായി തുടരും.
കഴിഞ്ഞ രണ്ടു തവണയും ആർബിഐ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. ഓഗസ്റ്റിലാണ് അവസാനമായി നിരക്കു കൂട്ടിയത്. അന്നു കാൽ ശതമാനം കുറച്ച് റീപോ നിരക്ക് ആറുശതമാനമാക്കി.