Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇനി പ്ലേബോയിയും ഫേസ്ബുക്കിലില്ല; ഓരൊരുത്തരായി ഫേസ്ബുക്കിനെ കൈവിടുന്നു

തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ട് പ്ലേ ബോയ് ചീഫ് ക്രിയേറ്റിവ് ഓഫീസർ കൂപ്പര്‍ ഹെഫ്‌നര്‍

ഇനി പ്ലേബോയിയും ഫേസ്ബുക്കിലില്ല; ഓരൊരുത്തരായി ഫേസ്ബുക്കിനെ കൈവിടുന്നു
, വ്യാഴം, 29 മാര്‍ച്ച് 2018 (12:38 IST)
അമേരിക്കയിലെ പ്രമുഖ ലൈഫ്സ്റ്റൈൽ മാഗസ്സിനായ പ്ലേബോയ് യും ഫേസ്ബുക്കിനെ ഒഴിവാക്കാൻ ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച് കമ്പനിയുടെ സ്ഥാപകനായ ഹ്യു ഹെഫ്‌നറുടെ മകനും പ്ലേ ബോയ് ചീഫ് ക്രിയേറ്റിവ് ഓഫീസറുമായ കൂപ്പര്‍ ഹെഫ്‌നര്‍ കഴിഞ്ഞ ദിവസം ഔദ്യോദിക പ്രഖ്യാപനം നടത്തി. വിശ്വാസ്യത തകർന്നതാണ് കമ്പനി ഫേസ്ബുക്കിൽ നിന്നും പിന്മാറാൻ കാരണം. 
 
സ്വകാര്യ വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തെ തുടർന്ന് ഫേസ്ബുക്ക് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും ഇതേതുടർന്ന് തങ്ങളുടെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപേക്ഷിക്കുന്ന സംഭവം തുടർക്കഥയാവുകയാണ്. 
 
ഡിലീറ്റ് ഫേസ്ബുക്ക് എന്ന ശക്തമായ ക്യാംപെയിൻ ഫേസ്ബുക്കിനു മേൽ പിടി മുറുക്കി കഴിഞ്ഞു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി കൂടുതൽ സുരക്ഷ ഏർപ്പെടുത്തുമെന്ന് മാർക്ക് സുക്കർബർഗ് ഉറപ്പു നൽകിയിരുന്നെങ്കിലും വിശ്വസ്യത ഒരിക്കൽ നഷ്ടപ്പെട്ടു എന്നത് കമ്പനിക്ക് തിരിച്ചടിയാവുകയാണ്. 
 
വിവരങ്ങൾ അറിഞ്ഞും അറിയാതേയും ചോർത്തപ്പെട്ടു എന്ന വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് ടെസ്‌ല, സ്പേസ് എക്സ്പൊ തുടങ്ങി വമ്പൻ ബിസിനസ് സ്ഥാപനങ്ങൾ നേരത്തെ ഫേസ്ബുക്കിൽ നിന്നും പിന്മാറിയിരുന്നു. വരും ദിവസങ്ങളിലും ഇതു തുടരും എന്നാണ് ബിസിനസ്സ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കേണ്ട, സ്കൂള്‍ തുറക്കുന്ന അന്ന് തന്നെ പാഠപുസ്തകം ലഭിക്കും!