Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സംസ്ഥാനത്ത് പൈനാപ്പിളിനു വിലയിടിയുന്നു; കര്‍ഷകര്‍ ആശങ്കയില്‍

സംസ്ഥാനത്ത് പൈനാപ്പിളിനു വിലയിടിയുന്നു; കര്‍ഷകര്‍ ആശങ്കയില്‍

സംസ്ഥാനത്ത് പൈനാപ്പിളിനു വിലയിടിയുന്നു; കര്‍ഷകര്‍ ആശങ്കയില്‍
മൂവാറ്റുപുഴ , തിങ്കള്‍, 19 നവം‌ബര്‍ 2018 (18:33 IST)
സംസ്ഥാനത്ത് പൈനാപ്പിളിനു വിലയിടിയുന്നു. ആപ്പിളും ഓറഞ്ചും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വൻതോതിൽ എത്തിയതും കേരളത്തിലെ കാലാവസ്ഥയുമാണ് കര്‍ഷകര്‍ക്ക് ഇപ്രാവശ്യം തിരിച്ചടിയായത്.

സംസ്ഥാനത്തിനു പുറത്ത് പൈനാപ്പിളിനു 80 രൂപാ മുകളില്‍ ലഭ്യമാണെങ്കിലും 15 രൂപയിൽ താഴെയാണു മാർക്കറ്റിൽ നിന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. അതേസമയം, ചില്ലറ വില്‍‌പന ശാലകളിലും സൂപ്പർ മാർക്കറ്റുകളിലും 50 രൂപയ്‌ക്കു മുകളിലാണ് വില്‍പ്പന നടക്കുന്നത്.

ആപ്പിളിനും ഓറഞ്ചിനും പുറമെ മറ്റു പഴ വര്‍ഗങ്ങളും സംസ്ഥാനത്തേക്ക് കൂടുതലായി എത്തുന്നുണ്ട്. കൂടാതെ ഇടനിലക്കാരുടെ ഇടപെടലുമാണ് പൈനാപ്പിളിന്റെ വില ഇടിയാന്‍ കാരണമെന്നാണ് മാര്‍ക്കറ്റില്‍ നിന്നുമുള്ള റിപ്പോര്‍ട്ട്.

പൈനാപ്പിൾ വില ഇടിയാതിരിക്കാൻ സർക്കാർ ഏജൻസികൾ ഇടപെടുന്നില്ലെന്ന ആരോപണവും ശക്തമായി തുടരുകയാണ്. വിലയിടിവില്‍ സാധാരണക്കാരായ കര്‍ഷകര്‍ക്കാണ് കൂടുതല്‍ തിരിച്ചടി ഉണ്ടാക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്‍കാമുകനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി; യുവതിയും കാമുകനും അറസ്റ്റില്‍