Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസംസ്‌കൃത എണ്ണവില ബാരലിന് 110 ഡോളർ കടന്നു, പെട്രോൾ,ഡീസൽ വില 9 രൂപയോളം കൂടിയേക്കും

അസംസ്‌കൃത എണ്ണവില ബാരലിന് 110 ഡോളർ കടന്നു, പെട്രോൾ,ഡീസൽ വില 9 രൂപയോളം കൂടിയേക്കും
, ബുധന്‍, 2 മാര്‍ച്ച് 2022 (17:05 IST)
രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എൺനവില ബാരലിന് 110 ഡോളറിലെത്തിയ സാഹചര്യത്തിൽ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകളില്‍ ലിറ്ററിന് ഒമ്പതുരൂപയെങ്കിലും കൂടുമെന്ന് വിലയിരുത്തൽ.
 
റഷ്യയില്‍നിന്നുള്ള എണ്ണ-വാതക വിതരണം തടസ്സപ്പെടുമെന്ന ആശങ്കയാണ് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില തുടർച്ചയായി മുകളിലേക്ക് പോകാൻ കാരണം. 2014ന് ശേഷം ഇതാദ്യമായാണ് വിലയിൽ ഇത്രയും വർധനവുണ്ടാകുന്നത്.
 
പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ ലിറ്ററിന് 5.7 രൂപ നഷ്ടത്തിലാണ് പെട്രോൾ,ഡീസൽ എന്നിവ വിൽക്കുന്നത്.കമ്പനികളുടെ മാര്‍ജിനായ 2.5 രൂപ കണക്കാക്കാതെയാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദം രൂപപ്പെട്ടു; മാര്‍ച്ച് അഞ്ചുമുതല്‍ ഏഴുവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത