Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘ബോത്തി’ ഫീച്ചറോടു കൂടിയ ക്യാമറയും തകര്‍പ്പന്‍ ലുക്കുമായി നോക്കിയ 7 വിപണിയിലേക്ക് !

നോക്കിയ 7 ഇറങ്ങി: ഫോട്ടോയെടുപ്പില്‍ "ബോത്തി" പ്രത്യേകതയുമായി

‘ബോത്തി’ ഫീച്ചറോടു കൂടിയ ക്യാമറയും തകര്‍പ്പന്‍ ലുക്കുമായി നോക്കിയ 7 വിപണിയിലേക്ക് !
, ഞായര്‍, 22 ഒക്‌ടോബര്‍ 2017 (11:44 IST)
നോക്കിയയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ നോക്കിയ 7 അവതരിപ്പിച്ചു. ഒക്ടോബര്‍ 24 മുതല്‍ ചൈനീസ് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോണിന് ഏകദേശം 24,500രൂപയായിരിക്കും വിലയെന്നാന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ഇന്ത്യയില്‍ ഈ ഫോണ്‍ എന്നായിരിക്കും എത്തുക എന്ന കാര്യം വ്യക്തമല്ല. 
 
നോക്കിയയുടെ പുതിയ സീരിസില്‍ ഗ്ലാസ് ബാക്ക് കവറോടുകൂടി എത്തുന്ന ആദ്യ ഫോണാണ് നോക്കിയ7. 5.2 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്പ്ലേ, ഗോറില്ല ഗ്ലാസ് 3 സംരക്ഷണം, ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 630 പ്രോസ്സര്‍, 4ജിബി/6ജിബി റാം, 64ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളും ആന്‍ഡ്രോയ്ഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ട്.
 
5എംപി സെല്‍ഫി ക്യാമറ, 16 എംപി റിയര്‍ ക്യാമറ എന്നിവയാണ് നോക്കിയ 7നില്‍ നല്‍കിയിരിക്കുന്നത്. ക്യാമറയിലെ ബോത്തി എന്ന സംവിധാനമാണ് ഏറ്റവും വലിയ പ്രത്യേകത. ഇരു ക്യാമറകളും ഒരേ സമയം പ്രവര്‍ത്തിപ്പിക്കാമെന്നതാണ് ബോത്തി സംവിധാനത്തിന്റെ പ്രത്യേകത. നേരത്തെ പുറത്തിറങ്ങിയ നോക്കിയ 8ലും ഈ പ്രത്യേകത അവതരിപ്പിച്ചിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കായൽ കയ്യേറ്റം: തോമസ് ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി കലക്ടര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; നടപടിക്ക് ശുപാർശ