പെട്രോൾ ഡീസൽ വാഹനങ്ങളിൽനിന്നും ലോകം പതിയെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് നീങ്ങുകയാണ്. ലോകരാജ്യങ്ങൾ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ ആവിശ്കരിക്കുന്നുണ്ട്. ഇന്ത്യയിലും ഈ മാറ്റം പ്രകടമാണ്. എന്നാൽ ഇലക്ട്രിക് വാഹനങ്ങളോട് ആളുകൾക്ക് ഇപ്പോഴും ഒരു വിമുഖത ഉണ്ട്. നിശ്ചിത ദൂരം താണ്ടിക്കഴിഞ്ഞാൽ വാഹനം ഏറെ നേരം ചാർജ് ചെയ്യേണ്ടി വരും എന്നതാത്തിന് പ്രധാന കാരണം
ഒറ്റ ചാർജിൽ 500 കിലോമീറ്റർ വരെ താണ്ടുന്ന ഇൽക്ട്രിക് കാറുകളാണ് ഇപ്പോൾ വിപണിയിലുള്ളത്. ഈ ദൂരം താണ്ടിക്കഴിഞ്ഞാൽ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാൽകൂടിയും കാർ വീണ്ടും ചാർജ് ചെയ്യാൻ സമയമെടുക്കും. എന്നാൽ ഒറ്റ ചാർജിൽ 2,414 കിലോമീറ്റർ വരെ സഞ്ചരിക്കാൻ വൈദ്യുതി നൽകുന്ന ബാറ്ററിക്ക് രൂപം നൽകിയിരിക്കുകയാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ട്രവൻ ജാക്സൺ.
അലുമിനിയം എയർ സാങ്കേതികവിദ്യയിൽ നിർമ്മിച്ചിട്ടുള്ള ബറ്ററിക്ക് ഒറ്റ ചാർജിൽ 1,500 മൈൽ, അതായത് 2,414കിലോമീറ്റർ സഞ്ചരിക്കാൻ വേണ്ട വൈദ്യുതി നൽകാൻ സാധിക്കും എന്നാണ് ട്രെവൻ അവകാശപ്പെടുന്നത്. പത്ത് വർഷം മുൻപ് തന്നെ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു എന്നും, നിരവധി വാഹന നിർമ്മാതക്കളെ സമീപിച്ചു എങ്കിലും ആരും സ്വീകരിക്കാൻ തയ്യാറായില്ല എന്നുമാണ് ട്രെവൻ നിർമ്മാതവ് പറയുന്നത്.
ബ്രിട്ടനിലെ എസ്എക്സ് ആസ്ഥാനമായ ഓസ്റ്റിൻ ഇലക്ട്രിക് എന്ന കമ്പനിയുമായി ബാറ്ററിയുടെ വ്യാവസായിക ഉത്പാദനത്തിന് ടെവൻ കരാറിലെത്തിയതോടെയാണ് കണ്ടുപിടിത്തം ലോക ശ്രദ്ധ നേടിയത്. കാറുകളിൽ മാത്രമല്ല വലിയ ലോറികളിലും ചെറു വിമാനങ്ങളിലും വരെ ഈ ബാറ്ററി ഉപയോഗിക്കാം എന്നാണ് ട്രെവൻ അവകാശപ്പെടുന്നത്.
അതേസമയം അലുമിനിയം എയർ സാങ്കേതികവിദ്യയിലുള്ള ബാറ്ററികൾ റീചാർജ് ചെയ്ത് ഉപയോഗിക്കാനാകില്ല. എന്നാണ് ഒരു സാംഘം ഗവേഷകർ പറയുന്നത്. ബാറ്ററിയിലെ ഇലക്ട്രോലൈറ്റ് ലായിനി വിഷവസ്ഥുവാണ് എന്നും പറയപ്പെടുന്നു. എന്നാൽ താൻ നിർമ്മിച്ച ബാറ്ററി റിസൈക്കിൾ ചെയ്ത് ഉപയോഗിക്കാൻ സാധിക്കും എന്നും വിഷമയമല്ലാത്ത ഇലക്ട്രോലൈറ്റ് ലായനിയാണ് ബാറ്ററിയിൽ ഉപയോഗിച്ചിരിക്കുന്നത് എന്നുമാണ് ട്രെവൻ പറയുന്നത്.