കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആർബിഐ റിപ്പോ നിരക്കുകൾ പ്രഖ്യാപിച്ചു. റിപോ നിരക്കുകൾ നാലു ശതമാനത്തിൽ തന്നെ തുടരും. റീവേഴ്സ് റീപോ നിരക്ക് 3.3% ആയി തുടരും. ഫെബ്രുവരിക്കുശേഷം ഇതുവരെ റീപോ നിരക്കിൽ 1.15% കുറവു വരുത്തിയിരുന്നു.
അതേസമയം കാർഷികേതര വായ്+പയ്‌ക്ക് സ്വർണവിലയുടെ 75ശതമാനം വരെ വായ്‌പയായി നൽകുന്നത് 90ശതമാനമായി റിസർവ് ബാങ്ക് ഉയർത്തി. 2021 മാർച്ച് 31 വരെ ഇതു തുടരും.കോർപ്പറേറ്റ് വായ്പകൾക്ക് ഒറ്റത്തവണ റീ സ്ട്രക്ചറിംഗ് അനുവദിച്ചു.കൊവിഡ് കാലത്ത് പണലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് ആർബിഐ തീരുമാനിച്ചിരിക്കുന്നത്.