എം ജി ഹെക്ടർ ഇന്ത്യൻ വാഹൻ വിപണിയിൽ മികച്ച നേട്ടം ഉണ്ടാക്കും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വാഹനത്തിന്റെ വില പുറത്തുവിടുന്നതിന് മുൻപ് തന്നെ 10,000 ബുക്കിംഗാണ് എം ജി ഹെക്ടർ സ്വന്തമാക്കിയിരിക്കുന്നത്. 12.18 ലക്ഷം രൂപയാണ് ഹെക്ടറിന്റെ അടിസ്ഥാന വേരിയന്റിന് ഇന്ത്യൻ വിപണിയിലെ എക്സ് ഷോറൂം വില. 16.88 ലക്ഷമാണ് വാഹനത്തിന്റെ ഉയർന്ന വേരിയന്റിന് നൽകേണ്ട വില.
മെയ് 15നാണ് വാഹനത്തെ ഇന്ത്യൻ വിപണിയിൽ അൺവീൽ ചെയ്തത്. ഹെക്ടറിനായുള്ള ബുക്കിംഗ് ജൂൺ 4ന് കമ്പനി ആരംഭിച്ചിരുന്നു. ഡീലർഷിപ്പുകൾ വഴി വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. 5 വർഷത്തേക്ക് \പരിധിയില്ലാത്ത വാറണ്ടിയുമായാണ് വാഹനം ഇന്ത്യൻ വിപണിയിൽ എത്തുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അഞ്ച് വർഷത്തെ അൻലിമിറ്റഡ് കിലോമീറ്റർ വാറണ്ടി, അഞ്ച് വർഷത്തേക്ക് റോഡ്സൈഡ് അസിസ്റ്റന്റ്, അഞ്ച് ലേബർ ചാർജ് ഫ്രീ സർവീസുകൾ. എന്നിവയാണ് എം ജി ഓഫർ ചെയ്യുന്നത്.
143 പിഎസ് പവറും 250 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 1.5 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിന്, 6 സ്പീഡ് മാനുവൽ ഗിയർ ബോക്സാണ് ഉണ്ടാവുക. ഡബിൾ ക്ലച്ച് ട്രാൻസ്മിഷനും ഓപ്ഷണലായി ലഭിക്കും. ഓട്ടോകാർ റിപ്പോർട്ടുകൾ അനുസരിച്ച് ഈ എഞ്ചിൻ വേരിയന്റിന് 14.16 കിലോമീറ്റർ മൈലേജ് ലഭിക്കും. 170 പി എസ് പവറും 350 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കാൻ ശേഷിയുള്ള ടർബോ ചാർജ്ഡ് ഡീസൽ എഞ്ചിനാണ് മറ്റൊന്ന്. ഈ എഞ്ചിന് പതിപ്പിനും 6 സ്പീഡ് മാനുവൽ ഗിയബോക്സാണ് ഉണ്ടാവുക. 17.41 കിലോമീറ്ററാണ് ഡീസൽ എഞ്ചിൻ പതിപ്പിന്റെ ഇന്ധനക്ഷമത. പെട്രോൾ എഞ്ചിനിൽ 48V ഹൈബ്രിഡ് സിസ്റ്റമുള്ള മറ്റൊരു വേരിയന്റ് കൂടി വാഹനത്തിന് ഉണ്ടാവും. 15.81 കിലോമീറ്ററാണ് ഹൈബ്രിഡ് പതിപ്പിന്റെ മൈലേജ്.