ജനപ്രിയ വാഹനമായ എർട്ടിഗയെ അടിസ്ഥാനപ്പെടുത്തി പുതിയ എംപിവിയെ വിപണിയിലെത്തിക്കാനുള്ള അവസനവട്ട തയ്യാറെടുപ്പിലണ് മാരുതി സുസൂക്കി. എക്സ്എൽ6 എന്ന് പ്രീമിയം എംപിവിയെ ഓഗസ്റ്റ് 21ന് കമ്പനി വിപണിയിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. മൂന്നു നിരകളിലായി ആറുപേർക്ക് സഞ്ചരിക്കാവുന്ന വാഹനം നെക്സ വഴിയാണ് വിൽപ്പനക്കെത്തുക.
വാഹനത്തിന്റെ ആദ്യ രേഖാചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയണ് ഇപ്പോൾ മാരുതി സുസൂക്കി. സ്പോട്ടി ഗ്രില്ലുകളും, ഡേടൈം റണ്ണിംഗ് ലൈറ്റുകളോടുകൂടിയ ഹെഡ്‌ലാമ്പുകളും. ഉയർന്ന ബോണറ്റും വാഹനത്തിന് ഒരു എസ്‌യുവിയുടെ ലുക്ക് തന്നെ നൽകുന്നുണ്ട്. അൽപം മസ്‌കുലർ എന്ന തോന്നിക്കുന്ന ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഒരുക്കിയിരിൽക്കുന്നത്.
വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങൾ നേരത്തെ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. പുതിയ എംപിവിയെ കുറിച്ച് കുടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ ഉയർന്ന വകഭേതങ്ങളിൽ എസ്‌യുവികളിലേതിന് സമനമായി സൺറൂഫ് അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ. 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് വാഹനത്തെ പ്രതീക്ഷിക്കപ്പെടുന്നത്.