Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രേറ്റയുടെ ആധിപത്യം മാരുതി അവസാനിപ്പിക്കുമോ ? പുതിയ എസ് ക്രോസ് ഫേസ്‌ലിഫ്റ്റ് വിപണിയിലേക്ക്

ക്രേറ്റയോട് മത്സരിക്കാൻ മുഖം മിനുക്കി എസ് ക്രോസ്

ക്രേറ്റയുടെ ആധിപത്യം മാരുതി അവസാനിപ്പിക്കുമോ ? പുതിയ എസ് ക്രോസ് ഫേസ്‌ലിഫ്റ്റ് വിപണിയിലേക്ക്
, ശനി, 8 ഏപ്രില്‍ 2017 (09:12 IST)
മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽപ്പനയ്ക്കെത്തിയ ആദ്യ കാറായ എസ് ക്രോസ് ഫേസ്‌ലിഫ്റ്റ് മുഖം മിനുക്കി എത്തുന്നു. മസ്കുലറായ ബോണറ്റും വെർട്ടിക്കൽ ക്രോമുകളുള്ള ഗ്രില്ലും പുതിയ ബംബറും പുതിയ ഹെഡ്‌ലാംപുമൊക്കെയായാണ് പുതിയ എസ് ക്രോസ് വിപണിയിലെത്തുന്നത്. ഈ വർഷം തന്നെ പുതിയ ഈ ക്രോസ്‌ഓവര്‍ വിപണിയിലെത്തുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 
 
webdunia
ഉൾവശത്തെ അടിസ്ഥാന രൂപത്തിന് വലിയ തരത്തിലുള്ള മാറ്റങ്ങളില്ലെങ്കിലും പുതിയ ഇന്‍ട്രുമെന്റ് കണ്‍സോള്‍, ഇന്റീരിയറിലെ പുതിയ കളര്‍ കോമ്പിനേഷനുകള്‍ എന്നിങ്ങനെയുള്ള ധാരാളം ഫീച്ചറുകള്‍ വാഹനത്തിലുണ്ട്. ഡീസൽ മോഡലുകളില്‍ മാത്രമായിരുന്നു ആദ്യ തലമുറയിലെ എസ് ക്രോസ് ലഭ്യമായിരുന്നതെങ്കില്‍ പുതിയത് 1.4 ലീറ്റർ പെട്രോൾ എൻജിനിലും ലഭ്യമാകും. ഇതുകൂടാതെ നിലവിലുള്ള 1.3 ലീറ്റര്‍, 1.6 ഡീസല്‍ എന്‍ജിനുകളുമുണ്ടായിരിക്കും.
 
webdunia
സുസുക്കി എസ് എക്സ് 4 എന്ന പേരില്‍ യൂറോപ്പില്‍ പുറത്തിറങ്ങിയ വാഹനം എസ് ക്രോസ് എന്ന പേരില്‍ 2015ലാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വർഷം അവസാനത്തോടെ പുതിയ എസ് ക്രോസ് യൂറോപ്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു. ഇന്ത്യയിലെത്തുന്ന ഈ വാഹനത്തിന്റെ വിലയിലും കാര്യമായ മാറ്റങ്ങളുണ്ടാകാനിടയില്ല. റെനോ ഡസ്റ്റർ, ഹ്യുണ്ടേയ് ക്രേറ്റ എന്നീ വാഹനങ്ങളുമായായിരിക്കും ഈ ക്രോസ്‌ഓവര്‍ മത്സരിക്കേണ്ടിവരുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് കുഴഞ്ഞു മരിച്ചു; ജില്ലയിൽ ഇന്ന് ഹർത്താൽ