Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മരുതി സുസൂക്കിയുടെ കരുത്തൻ ജിമ്നി ഈ വർഷം തന്നെ എത്തും, വില 10 ലക്ഷത്തിൽ താഴെ

മരുതി സുസൂക്കിയുടെ കരുത്തൻ ജിമ്നി ഈ വർഷം തന്നെ എത്തും, വില 10 ലക്ഷത്തിൽ താഴെ
, ശനി, 29 ഫെബ്രുവരി 2020 (15:11 IST)
ഇന്ത്യൻ വാഹന വിപണി ഏറെനാളായി കാത്തിരിക്കുന്ന മാരുതി സുസൂകിയുടെ കരുത്തൻ എസ്‌യുവി ജിമ്നി ഈ വർഷം തന്നെ വിപണിയിൽ എത്തും. വാഹനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാനം ഗുജറത്തിലെ പ്ലാന്റിൽ മെയ് മാസം മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 10 ലക്ഷം രൂപയിൽ താഴെയാണ് വാഹനത്തിന്റെ വില പ്രതീക്ഷിക്കുന്നത്  
 
എന്നാൽ ആദ്യ ഘട്ടത്തിൽ വളരെ കുറഞ്ഞ യൂണിറ്റുകൾ മാത്രമായിരിക്കും മാരുതി സുസൂക്കി വിപണിയിൽ എത്തിക്കുക. പ്രതിവർഷം 4000 മുതൽ 5000 ജിമ്നി യൂണിറ്റുകൾ മാത്രമായിരിക്കും ഇന്ത്യൻ വിപണിയിൽ എത്തുക. വിദേശ വിപണികൾക്കായും വാഹനത്തെ ഇന്ത്യയിൽ തന്നെ നിർമ്മിച്ചേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. മാരുതി സുസൂക്കിയുടെ നെക്‌സ ഡീലർഷിപ്പ് വഴിയാവും വാഹനം വിൽപ്പനൽക്കെത്തുക,
 
ആഡംബര എസ്‌യുവികളിൽ ഉപയോഗിക്കുന്ന ലാഡർ ഫ്രെയിം ഷാസിയിലാണ് വാഹനത്തെ ഒരുക്കുന്നത്. 3395 എംഎം നീളവും 1475 എംഎം വീതിയും വാഹനത്തിനുണ്ട്.  2250 എംഎമ്മാണ് വീല്‍ബേസ്. മികച്ച ഓഫ്‌റോഡ് ഡ്രൈവിന് സഹായിക്കും വിധം 205 എംഎം ആണ് വഹനത്തിന്റെ ഗ്രണ്ട് ക്ലിയറൻസ്.
 
കാഴ്ചയിൽ കരുത്ത് തോന്നുന്ന സ്‌ട്രോങ് ഡിസൈൻ ശൈലിയാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മൂന്ന് ഡോറുകളാണ് വാഹനത്തിന് ഉള്ളത്. ഇന്റിരിയറിൽ പ്രീമിയം ഫീച്ചറുകൾ നൽകിയിട്ടുണ്ട്. ത്രീ സ്പോക്ക് മ‌ൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീല്‍, ട്വിന്‍ ഡയല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 7 ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയിൻമെന്റ് സിസ്റ്റം എന്നീ സംവിധാനങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
 
102 പി എസ് പവറും, 130 എൻഎം ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ കെ 15 ബി പെട്രോൾ എഞ്ചിനായിരിക്കും ഇന്ത്യയിലെ ജിമ്നിക്ക് കരുത്ത് പകരുക. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും വാഹനാം വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഗാഫൈബറിനെ വെല്ലാൻ ബിഎസ്എൻഎല്ലിന്റെ എയർഫൈബർ, ടെലിവിഷനും ഐപിടിവിയും ഡേറ്റയും എല്ലാം ഒറ്റ കണക്ഷനിൽ !