Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഓട്ടോമാറ്റിക് ഗിയര്‍ ചേഞ്ചുമായി മാരുതി ഇഗ്നിസ് ആല്‍ഫ വിപണിയിലേക്ക് - അറിയേണ്ടതെല്ലാം !

ഓട്ടോമാറ്റിക് ഗിയര്‍ ചേഞ്ചുമായി മാരുതിയുടെ പുതിയ ഇഗ്നിസ്

ഓട്ടോമാറ്റിക് ഗിയര്‍ ചേഞ്ചുമായി മാരുതി ഇഗ്നിസ് ആല്‍ഫ വിപണിയിലേക്ക് - അറിയേണ്ടതെല്ലാം !
, വെള്ളി, 4 ഓഗസ്റ്റ് 2017 (09:29 IST)
മാരുതി സുസുക്കിയുടെ ഇന്ത്യന്‍ എഡിഷന്‍ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് സംവിധാനത്തിലുള്ള ഇഗ്നിസ് അവതരിപ്പിച്ചു. ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ് സംവിധാനത്തിലൂടെ കാര്യക്ഷമമായ എണ്ണ ഉപയോഗവും സൗകര്യപ്രദമായ മെയിന്റൈന്‍സുമാണ് കമ്പനി വാഗ്ദാനം ചെയ്യുത്. 7,01,143 ലക്ഷം രൂപയിലാണ് ഇഗ്നിസ് ആല്‍ഫ എഎംടി പെട്രോള്‍ വേര്‍ഷന്‍ എത്തുന്നത്. അതേസമയം, 8,08,050 രൂപയാണ് ഡീസല്‍ വേര്‍ഷന്റെ വില. 
 
webdunia
മാരുതിയുടെ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ഗിയര്‍ബോക്‌സിലാണ് ഇഗ്നിസ് ആല്‍ഫ എഎംടി ലഭ്യമാവുക. എഞ്ചിന്‍ മുഖത്ത് വലിയ തരത്തിലുള്ള മാറ്റങ്ങളൊന്നും ഇല്ലാതെയാണ് പെട്രോള്‍, ഡീസല്‍ ആല്‍ഫ വേരിയന്റുകള്‍ എത്തുന്നത്. 82 ബിഎച്ച്പി കരുത്തും 113 എന്‍‌എം ടോര്‍ക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 74 ബിഎച്ച്പി കരുത്തും 190 എന്‍‌എം ടോര്‍ക്കുമേകുന്ന  ഫിയറ്റില്‍ നിന്നുള്ള 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ഈ ഹാച്ചിന് കരുത്തേകുക. 
 
webdunia
ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയോടെയുള്ള വലിയ ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, എല്‍ഇഡി ഡെടൈം റണ്ണിംഗ് ലൈറ്റുകള്‍, എക്‌സ്റ്റീരിയര്‍ പെയിന്റ് സ്‌കീമിന് അനുയോജ്യമായ തരത്തിലുള്ള ഇന്റീരിയര്‍ പാനലുകള്‍, മൂന്ന് വ്യത്യസ്ത ഡ്യൂവല്‍ ടോണ്‍ എക്‌സ്റ്റീരിയര്‍ ഷെയ്ഡുകള്‍ എന്നീ ആകര്‍ഷകമായ ഫീച്ചറുകളാണ് പുതിയ ഇഗ്നിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 
webdunia
ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനോടൊപ്പമുള്ള എബിഎസ്, ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഫോഴ്‌സ് ലിമിറ്റേഴ്‌സിനോടു കൂടെയുള്ള സീറ്റ്‌ബെല്‍റ്റ് പ്രീ-ടെന്‍ഷനറുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം എന്നിങ്ങനെയുള്ള സുരക്ഷാ സജ്ജീകരണങ്ങളും മാരുതി ഇഗ്നിസ് ആല്‍ഫ എഎംടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ അതും സംഭവിച്ചു! വിദേശിയായ തടവുകാരന്‍ പറഞ്ഞത് കേട്ട് ദിലീപ് പൊട്ടിച്ചിരിച്ചു!