Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

24 കിലോമീറ്റർ മൈലേജ്, ഡിസയറിന്റെ സ്മാർട്ട് ഹൈബ്രിഡ് പതിപ്പ് വരുന്നു !

24 കിലോമീറ്റർ മൈലേജ്, ഡിസയറിന്റെ സ്മാർട്ട് ഹൈബ്രിഡ് പതിപ്പ് വരുന്നു !
, ബുധന്‍, 4 മാര്‍ച്ച് 2020 (15:52 IST)
ജനപ്രിയ സെഡാൻ ഡിസയറിന്റെ സ്മാർട്ട് ഹൈബ്രിഡ് പതിപ്പിനെ മാരുതി സുസൂക്കി വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഹൈബ്രിഡ് ഡിസയറിനെ അടുത്തമാസം വിപണിയിൽ അവതരിപ്പിച്ചേക്കും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. 
 
1.2 ഡ്യുവൽ ജെറ്റ് സ്മാർട്ട് ഹൈബ്രിഡ് എഞ്ചിനുമായി ആയിരിക്കും പുതിയ പതിപ്പ് എത്തുക എന്നാണ് റിപ്പോർട്ടുകൾ. അതേ സമയം നിലവിലെ 1.2 കെ സിരീസ് എഞ്ചിനോടൊപ്പമാണോ പുതിയ ഹൈബ്രിഡ് പതിപ്പ് എത്തുക എന്ന കാര്യം വ്യക്തമായിട്ടില്ല. ബലേനോയിൽ ഉപയോഗിച്ചിരിക്കുന്ന 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് വിവിടി സ്മാർട്ട് ഹൈബ്രിഡ് എഞ്ചിനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.
 
89 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കാൻ ഈ എഞ്ചിന് സാധിക്കും. 24 കിലോമീറ്ററാണ് ഈ എഞ്ചിന്റെ ഇന്ധനക്ഷമത. ഐഡീൽ സ്റ്റാർട്ട് സ്റ്റോപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മാരുതി സുസൂക്കി ഇന്ധനക്ഷമത വർധിപ്പിക്കുന്നത്. എഞ്ചിനിൽ മാത്രമല്ല ഡിസൈനിലും, ഇന്റീരിയറിലും പ്രകടമായ മാറ്റങ്ങൾ ഡിസയർ സ്മാർട്ട് ഹൈബ്രിഡ് പതിപ്പിലുണ്ടാകും എന്നും റിപ്പോർട്ടുകളുണ്ട്.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എവറസ്റ്റിനോളം വലിപ്പം, 19,461 കിലോമീറ്റർ വേഗം, ഭൂമിയുടെ സമീപത്തേക്ക് ഛിന്നഗ്രഹം കുതിക്കുന്നു