Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രെസയുടെ ആധിപത്യം അവസാനിപ്പിക്കാന്‍ പുതിയ എസ്‌യുവിയുമായി മഹീന്ദ്ര !

ബ്രെസയ്ക്ക് എതിരാളിയുമായി മഹീന്ദ്ര

ബ്രെസയുടെ ആധിപത്യം അവസാനിപ്പിക്കാന്‍ പുതിയ എസ്‌യുവിയുമായി മഹീന്ദ്ര !
, വെള്ളി, 17 ഫെബ്രുവരി 2017 (14:20 IST)
ഒരു പുതിയ കോംപാക്റ്റ് എസ് യു വിയുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര എത്തുന്നു. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഈ പുതിയ എസ് യു വിയുടെ ഡിസൈൻ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോംപാക്റ്റ് എസ് യു വികളായ വിറ്റാര ബ്രെസ, ഇക്കോസ്പോർട്, ഉടൻ പുറത്തിറങ്ങുന്ന ടാറ്റ നെക്സോൺ എന്നീ വാഹനങ്ങൾക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മഹീന്ദ്ര ഈ വാഹനവുമായി എത്തുന്നത്.
 
webdunia
നിലവിൽ രാജ്യാന്തര വിപണിയിലുള്ള ടിവോളിയുടെ പ്ലാറ്റ്ഫോമായ എക്സ് 100 നിർ‌മിക്കുന്ന എസ്201 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ ചെറു എസ്‌യുവി വികസന ഘട്ടത്തിലെന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. എന്നാൽ ടിവോളിയുടെ പ്ലാറ്റ്ഫോം മാത്രമായിരിക്കില്ല, ഡിസൈൻ ഘടകങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തിയിരിക്കും ഈ പുതിയ കോംപാക്റ്റ് എസ്‌യുവി മഹീന്ദ്ര പുറത്തിറക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്.
 
webdunia
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിലാണ് മഹീന്ദ്ര ടിവോളിയെ പ്രദർശിപ്പിച്ചിരുന്നത്. 2015 ലായിരുന്നു രാജ്യാന്തര വിപണിയിൽ സാങ്‌യോങ് ടിവോളിയെ പുറത്തിറക്കിയത്. നിലവിൽ 1.6 ലീറ്റർ പെട്രോൾ ഡീസൽ എൻജിനുകളില്‍ മാത്രമാണ് ടിവോളി ലഭ്യമാകുന്നത്. എന്നാൽ വാഹനത്തിന്റെ എൻജിൻ സ്പെസിഫിക്കേഷന്റെ വിവരങ്ങളോ എന്നായ്യിരിക്കും ഈ വാഹനം പുറത്തിറങ്ങുകയെന്നോ ഉള്ള വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശശികലയെ എഡിഎംകെയില്‍ നിന്ന് പുറത്താക്കി; ദിനകരന്‍ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി