വീണ്ടും ഇരുട്ടടി നല്‍കി കേന്ദ്രസര്‍ക്കാര്‍; ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 49 രൂപയുടെ വര്‍ധന
പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ വര്‍ധിച്ചു
തുടര്‍ച്ചയായ രണ്ടാം മാസവും പാചകവാതക സിലിണ്ടറിന്റെ വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 78 രൂപയുമാണ് വര്‍ധിച്ചത്. വില വര്‍ധന കഴിഞ്ഞദിവസം അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.
അതേസമയം, കൂടിയ വില സബ്‌സിഡിയായി തിരികെ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. സെപ്റ്റംബര്‍ ആദ്യം ഏഴു രൂപ കൂട്ടിയതിന് പിന്നാലെയാണ് പുതിയ വര്‍ധന. വരുന്ന മാര്‍ച്ചോടെ സബ്‌സിഡി അവസാനിപ്പിക്കുന്നതിന് മുന്നോടിയായാണ് വില വര്‍ധിപ്പിക്കുന്നത്.
ഓഗസ്റ്റ് മുതല്‍ നാലു രൂപ വീതമായിരുന്നു കൂട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഓഗസ്റ്റില്‍ 2.31 രൂപ മാത്രമേ കൂട്ടിയുള്ളൂ. ആ കുറവും ചില്ലറയും ചേര്‍ത്താണു സെപ്റ്റംബറില്‍ ഏഴു രൂപ വര്‍ധിപ്പിച്ചത്. എന്നാല്‍ ഒക്ടോബറിലേക്കു കടക്കുമ്പോള്‍ കണ്ണുംപൂട്ടി വില കൂട്ടുകയാണ് കേന്ദ്രം ചെയ്തത്.