Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിരത്തുകളിലെ ആഡംബരക്കൊട്ടാരം; പുതിയ രണ്ട് വേരിയന്റുകളുമായി ടൊയോട്ട ലക്സസ് !

ടൊയോട്ട ആഡംബരക്കാർ ലക്സസ് മാർച്ചിൽ

നിരത്തുകളിലെ ആഡംബരക്കൊട്ടാരം; പുതിയ രണ്ട് വേരിയന്റുകളുമായി ടൊയോട്ട ലക്സസ് !
, ഞായര്‍, 25 ഡിസം‌ബര്‍ 2016 (13:20 IST)
ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്റ് ലക്സസ് ഇന്ത്യൻ വിപണിയിലേക്കെത്തുന്നു. ഇതിനോടകം തന്നെ ലക്സസിന്റെ ഇന്ത്യൻ റോഡിലുള്ള പരീക്ഷണ ഓട്ടം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതോടൊപ്പം ലക്സസ് ശ്രേണിക്കായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 
 
2017 മാർച്ചോടുകൂടിയായിരിക്കും ലക്സസിന്റെ ഇഎസ്300എച്ച്, ആർഎക്സ്450എച്ച് എന്നീ വേരിയന്റുകളുടെ ഇന്ത്യന്‍ വിപണിപ്രവേശനമെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ഹൈബ്രിഡ് എന്‍‌ജിനുകളുമായായിരിക്കും ഈ രണ്ട് വാഹനങ്ങളും വിപണിയിലെത്തുകയെന്നും കമ്പനി അറിയിച്ചു. ആർഎക്സ്450എച്ച്, ഇഎസ്300എച്ച് എന്നീ കാറുകൾക്ക് യഥാക്രമം 90 ലക്ഷം, 60ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. 
 
3.5 ലിറ്റര്‍ വി 6 പെട്രോള്‍ എന്‍‌ജിനാണ് ആര്‍എക്സ് 450 എച്ചിന് കരുത്തേകുന്നത്. 308 ബിഎച്ച്പിയാണ് ഈ എന്‍‌ജിന്‍ സൃഷ്ടിക്കുക. ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിനുള്ളത്. എന്നാല്‍ 2.5 ലിറ്റര്‍ എന്‍‌ജിനാണ് ഇഎസ് 300 എച്ച് സെഡാനിനു കരുത്തേകുന്നത്. ടൊയോട്ട കാംറിയിലുള്ള അതെ ഇലക്ട്രിക് മോട്ടോറിനൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഈ സെഡാനില്‍ നൽകിയിട്ടുണ്ട്.      
 
webdunia
നിരവധി ലെക്സസ് കാറുകളും അടുത്തവർഷം അവസാനത്തോടെ ഇന്ത്യയിൽ എത്തിച്ചേരുമെന്ന് കമ്പനി അറിയിച്ചു എൽഎക്സ്450 ഡീസൽ, എൽഎക്സ്570 പെട്രോൾ, എൻഎക്സ് എന്നീ വകഭേദങ്ങളായിരിക്കും ഇന്ത്യയിലെത്തുക. എന്നാൽ ലക്സസിന്റെ ആർസിഎഫ് സ്പോർട്സ് കാർ ഇന്ത്യയിലെത്തില്ലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യക്തിയായാലും രാഷ്ട്രീയ പാര്‍ട്ടിയായാലും നിയമത്തിന് മുന്നില്‍ എല്ലാവരും ഒരു പോലെയാണ്: നരേന്ദ്ര മോദി