Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കിയയുടെ മൂന്നാമൻ സോണറ്റ് വിപണിയിൽ വില 6.71 ലക്ഷം മുതൽ !

കിയയുടെ മൂന്നാമൻ സോണറ്റ് വിപണിയിൽ വില 6.71 ലക്ഷം മുതൽ !
, വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (14:42 IST)
സെൽടോസിനും കാർണിവൈലും പിന്നാലെ മൂന്നാമനത്തെ വാഹനം സോണറ്റിനെ വിപണിയിൽ എത്തിച്ച് കിയ. 6.71 ലക്ഷം മുതൽ 11.99 ലക്ഷം വരെയാണ് വാഹനത്തിന് ഇന്ത്യൻ വിപണിയിൽ വില. ടെക് ലൈൻ ജി ലൈൻ എന്നിങ്ങനെ രണ്ട് ശ്രേണികളിലാണ് വാഹനം വിപണിയിൽ എത്തിയിരിയ്ക്കുന്നത്. HTE, HTK, HTK+,HTX, HTX+,GTX+ എന്നിങ്ങനെയാണ് സോണറ്റിന്റെ വകഭേതങ്ങൾ  
 
ഹ്യുണ്ടായ്‌യുടെ ചെറു എസ്‍യുവിയായ വെന്യുവിന്റെ പ്ലാറ്റ്ഫോമിൽ തന്നെയാണ് സോണറ്റും ഒരുക്കിയിരിക്കുന്നത് എങ്കിലും കാഴ്ചയിലത് തോന്നുകയില്ല. വാഹനത്തിന്റെ ഡിസൈൻ ശൈലിയിൽ അത്രത്തോളം മാറ്റങ്ങൾ ഉണ്ട്. കിയയുടെ അടയാളമായ ടൈഗർ നോസ് ഗ്രില്ലും മെഷ് പാറ്റേണും സോണറ്റിന് കരുത്തൻ ലുക്ക് നൽകുന്നു. ഹെഡ്‌ലാമ്പുകളും ഡിഎൽആറും ഒത്തിണക്കിയാണ് നൽകിയിരിക്കുന്നത്. ടെയിൽ ലാംപുകളുടെ ഡിസൈൻ സെൽടോസിനെ ഓർമിപ്പിക്കും. ഡ്യുവൽ ടോൺ അലോയ് വീലുകളും വാഹനത്തിന്റെ സ്പോട്ടീവ് ലുക്കിൽ പ്രധാന ഘടകമാണ്.
 
ഇന്റീരിയർ പ്രീമിയമാണ് എന്ന് പറയാം. സെൽടോസിൽ നൽകിയിരിക്കുന്ന അതേ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് സോണറ്റിലുമുള്ളത്. 1.2 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എന്നീ എഞ്ചിൻ വകഭേതങ്ങളിലാണ് സോണറ്റ് വിപണിയിൽ എത്തിയിരിയ്ക്കുന്നത്. 1.2 ലീറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിന് 83 ബിഎച്ച്പി വരെ കരുത്ത് ഉത്പദിപ്പിയ്ക്കാനും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് ഈ എഞ്ചിനൊപ്പം ഉണ്ടാവുക..
 
1.0 ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിൻ 120 ബിഎച്ച് പി കരുത്ത് സൃഷ്ടിയ്ക്കും. ക്ലച് രഹിത മാനുവൽ ട്രാൻസ്മിഷനായ ആറു സ്പീഡ് ഐഎംടി ഗീയർബോക്സിലും, ഏഴു സ്പീഡ്, ഡിസിടി ഓട്ടമാറ്റിക് ഗീയർബോക്സും ഈ എൻജിനൊപ്പം ലഭ്യമാകും. 1.5 ലീറ്റർ നാലു സിലിണ്ടർ, ടർബോ ചാർജ്ഡ് എൻജിന് ആറു സ്പീഡ് മാനുവൽ ഗീയർബോക്സ് ട്രാൻസ്മിഷനിൽ 100 ബി എച്ച്പി കരുത്തും 240 എൻഎം ടോർക്കും ഉത്പാദിപ്പിയ്ക്കാനാകും. ഇതേ എൻജിന് ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോസിൽ 115 ബിഎച്ച്പി വരെ കരുത്തും 250 എൻഎം ടോർക്കും സൃഷ്ടിക്കാനാവും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് പ്രതിസന്ധി: കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്ത് തൊഴിൽ നഷ്ടമായത് 66 ലക്ഷം പ്രഫഷണലുകൾക്ക്