റിലയന്‍സ് ജിയോയുടെ തരംഗം അവസാനിക്കുന്നില്ല. ഇപ്പോള്‍ ഇതാ 49 രൂപയുടെ തകര്‍പ്പന്‍ ഓഫറുമായി കമ്പനി എത്തിയിരിക്കുന്നു. ജനുവരി 26 മുതലാണ് പുതിയ പ്ലാന്‍ നിലവില്‍ വന്നത്. 49 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പുതിയ പ്ലാനില്‍ ലഭ്യമാകുക. 49 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ ഒരു ജി.ബി ഡാറ്റയാണ് ഉപഭോക്താവിന് ലഭിക്കുക.
കൂടാതെ സൗജന്യ കോളുകളും ലഭിക്കും. ഇതിനു പുറമേ 11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ എന്നിങ്ങനെയുള്ള ആഡ് ഓണ്‍ സാഷെകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 49 രൂപയിലേക്ക് നിരക്ക് കുറയ്ക്കുന്നതോടെ കൂടുതല്‍ പേര് ജിയോയെ തേടിയെത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇതോടെ ജിയോഫോണിന്റെയും മറ്റ് ഉത്പന്നങ്ങളുടെയും വില്‍പ്പനയും ഉയരുമെന്നാണ് കണക്കുകൂട്ടല്‍.