ധാരാളം സാമ്പത്തികമായ പ്രവർത്തനങ്ങൾക്ക് പ്രധാനപ്പെട്ട മാസമാണ്സെപ്‌റ്റംബർ. നികുതിയും പിഎഫും ഉൾപ്പടെ നിരവധി കാര്യങ്ങളാണ് സെപ്‌റ്റംബറിൽ ശ്രദ്ധിക്കേണ്ടതായിട്ടുള്ളത്. വീണ്ടും ഒരു സെപ്‌റ്റംബർ മാസത്തിന് കൂടി തുടക്കമാവുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.
നികുതിയുമായി ബന്ധപ്പെട്ട പല തീയ്യതികളും മാറ്റിവെച്ചെങ്കിലും ഐടിആര്‍ ഫയലിംഗ് നടത്തേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. ഈ ദിവസത്തിന് മുൻപായി നികുതി അടച്ചില്ലെങ്കില്‍ 5000 രൂപ വരെ ലേറ്റ് ഫീസായി നല്‍കേണ്ടി വരും. അഞ്ച് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് 1000 രൂപയാണ് ഈടാക്കുക.
ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ട മൊബൈൽ നമ്പറുകൾ ബന്ധിപ്പിക്കേണ്ടതും സെപ്‌റ്റംബറിലാണ്. ഫോൺ നമ്പർ സെപ്‌റ്റംബർ 30ന് മുൻപായി ആധാർ, ബാങ്ക് അക്കണ്ട് എന്നിവയുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താം.
ഡിമാറ്റ് അക്കൗണ്ടുകളോ ട്രേഡിംഗ് അക്കൗണ്ടുകളോ ഉള്ള നിക്ഷേപകര്‍ക്ക് സെപ്റ്റംബര്‍ 30 നകം അവരുടെ കെവൈസി പൂർത്തിയാക്കണമെന്ന് നിർദേശമുണ്ട്. അങ്ങനെ ചെയ്‌തില്ലെങ്കിൽ അവരുടെ അക്കൗണ്ടുകൾ നിർജീവമാകും. പാൻ കാർഡുകൾ ആധാറുമായി ലിങ്ക് ചെയ്യേണ്ടതിന്റെ അവസാന ദിവസം കൂടിയാണ് സെപ്‌റ്റംബർ 30.
എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ടതും സെപ്‌റ്റംബറിലാണ്. ഇത്തരത്തിൽ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ തൊഴിലുടമകള്‍ക്ക് അവരുടെ സംഭാവന നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ കഴിയുകയുള്ളു.