രാജ്യത്തെ ഉപഭോക്താക്കൾ ഭാവിയെ കുറിച്ച് ആശങ്കാകുലരാണെന്ന് ആർബിഐയുടെ കൺസ്യൂമർ കോൺഫിഡൻസ് സർവെ. ഉപഭോക്തൃ ആതവിശ്വാസം താഴുന്നതിനാൽ ചെലവഴിക്കൽ ശേഷിയിൽ കാര്യമായ കുറവുണ്ടായതായും സർവെ പറയുന്നു.
2021 ജനുവരിയിൽ 55.5 പോയിന്റ് ആയിരുന്ന ഇൻഡക്‌സ് മാർച്ചിൽ 53.1 നിലവാരത്തിലേക്ക് താഴ്‌ന്നു. 2020 സെപ്റ്റംബറിൽ എക്കാലത്തെയും താഴ്ന്ന നിലവാരമായ 49.9പോയന്റിലെത്തിയശേഷം തിരിച്ചുവരവിന്റെ പാതയിലായിരുന്നു.
സമ്പദ്ഘടനയിലെ ചലനങ്ങൾ, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയും വരവും ചെലവഴിക്കലും തമ്മിലുള്ള അന്തരവും പ്രതിഫലിക്കുന്നതാണ് സർവെ. തിരുവനന്തപുരം, അഹമ്മദാബാദ്, ബെംഗളുരു,ചെന്നൈ, ഡൽഹി,മുംബൈ തുടങ്ങി രാജ്യത്തെ 13 വലിയ നഗരങ്ങളിലെ കുടുംബങ്ങളെയാണ് സർവെയിൽ ഉൾപ്പെടുത്തിയത്.