പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ ഇന്ത്യ ആർക്കും പുറകിലല്ലെന്ന് തെളിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെര്‍വീസ് സെന്റ്രസ് അതോറിറ്റി സംഘടിപ്പിച്ച ഇന്‍ഫിനിറ്റി ഫോറം എന്ന പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ വര്‍ഷമാണ് ചരിത്രത്തില്‍ ആദ്യമായി രാജ്യത്ത് മൊബൈലിലൂടെയുള്ള പണമിടപാടുകള്‍ എ.ടി.എം ഇടപാടുകളെ മറികടന്നത്. ഒരു ബ്രാഞ്ച് ഓഫീസ് പോലും ഇല്ലാത്ത പൂർണമായും ഡിജിറ്റലായി പ്രവർത്തിക്കുന്ന ബാങ്കുകൾ ഇന്ന് യാഥാർഥ്യമാണ്. കുറഞ്ഞകാലം കൊണ്ട് തന്നെ രാജ്യത്ത് ഇത്തരം ബാങ്കുകൾ സർവ്വസാധാരണമാകും.
ഫിനാഷ്യല്‍ ടെക്‌നോളജി സംരഭങ്ങളില്‍ നിന്ന് ഫിനാഷ്യല്‍ ടെക്‌നോളജി വിപ്ലവത്തിലേക്കുള്ള മാറ്റത്തിന്റെ സമയമാണിതെന്നും രാജ്യത്തെ ഓരോ പൗരനും സാമ്പത്തിക ശാക്തീകരണം നല്‍കാന്‍ സഹായിക്കുന്നതാവണം ആ വിപ്ലവമെന്നും പ്രധാനമന്ത്രി പറഞ്ഞു.