രാജ്യത്ത് സ്വന്തമായി മൊബൈൽ ഫോൺ ഉള്ള സ്ത്രീകൾ വളരെ കുറവെന്ന് കണക്ക്. പുരുഷൻമാരുടേതിനേക്കാൾ 33 % കുറവ് സ്ത്രീകൾ മാത്രമാണ് മൊബൈൽ ഫോൺ ഉപഓഗിക്കുന്നത്. സ്ത്രീകളുടെ വരുമാനം, ജോലി സാധ്യത, വിവരശേഖരണം എന്നിവയെ ബാധിക്കുന്നതായി പഠന റിപ്പോർട്ട്. ഹാർവഡ് സർവകലാശാലയിലെ ജോൺ.എഫ്.കെന്നഡി സ്കൂൾ ഓഫ് ഗവേണന്റ്സ് നടത്തിയ പഠന ഫലമാണ് പുറത്തുവന്നത്.
കണക്കുകൾ പ്രകാരം ഇന്ത്യയിലെ 71 % പുരുഷൻമാർക്കും മൊബൈൽ ഫോൺ സ്വന്തമായുണ്ട്. എന്നാൽ 38% സ്ത്രീകൾക്കു മാത്രമാണ് സ്വന്തം ഫോണുള്ളത്. ഇന്ത്യയിൽ ഫോൺ ഉപയോഗിക്കുന്ന സ്ത്രീകളിൽ 47 % പേരും ഭർത്താവിന്റെയോ ബന്ധുക്കളുടെയോ ഫോൺ കടം വാങ്ങിയാണ് ഉപയോഗിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
രാജസ്ഥാൻ, ഹരിയാന, യുപി എന്നിവിടങ്ങളിലാണ് സ്വന്തമായി ഫോണില്ലാത്ത സ്ത്രീകളുടെ എണ്ണം ഏറ്റവും അധികമുള്ളത്. എന്നാൽ ഈ അന്തരം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങൾ ഡൽഹിയും കേരളവുമാണ്. കേരളത്തിൽ 18 % മാത്രമാണ് അന്തരം. തൊട്ടുപിറകിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 19 % മാത്രമാണ് അന്തരമുള്ളത്.