Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹ്യുണ്ടായ് വെന്യുവിനെ ഏറ്റെടുത്ത് ഇന്ത്യൻ വിപണി, ബുക്കിംഗ് 17,000 കടന്നു !

ഹ്യുണ്ടായ് വെന്യുവിനെ ഏറ്റെടുത്ത് ഇന്ത്യൻ വിപണി, ബുക്കിംഗ് 17,000 കടന്നു !
, ചൊവ്വ, 28 മെയ് 2019 (16:21 IST)
ഹ്യുണ്ടായിയുടെ കോംപാക്ട് എസ് യു വി വെന്യു വിപണിയിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ഒരു മാസം തികയും മുൻപ് തന്നെ ബുക്കിംഗ് 17,000 കടന്നു. മെയ് ഇരുപത്തി ഒന്നിനാണ് വാഹനത്തെ ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി മെയ് 2ന് തന്നെ ആരംഭിച്ചിരുന്നു. ആദ്യ ദിവസം തന്നെ 2000 ബുക്കിംഗാണ് ഹ്യുണ്ടായ് വെന്യു സ്വന്തമാക്കിയത്.  
 
6.50 ലക്ഷമാണ് ഹ്യുണ്ടായ് വെന്യുവിന്റെ അടിസ്ഥാന മോഡലിന്റെ എക്സ് ഷോറൂം വില. 11.10 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഉയർന്ന മോഡലിന്റെ വിപണി വില. രണ്ട് പെട്രോൾ എഞ്ചനുകൾ, ഒരു ഡീസൽ എഞ്ച്ൻ എന്നിങ്ങനെ മൂന്ന് എഞ്ചിൻ പതിപ്പുകളിൽ പതിമൂന്ന് വേരിയന്റുകളിലാണ് വാഹനം വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. എട്ട് പെട്രോൾ വേരിയന്റുകളും അഞ്ച് ഡീസൽ വേരിയന്റുകളിലുമാണ് വാഹനം എത്തിയിരിക്കുന്നത്. 
 
സ്പോട്ടിവ് ലുക്കിലുള്ള കോം‌പാക്ട് എസ് യു വിയാണ് വന്യു, ഹ്യുണ്ടയിയുടെ സ്ഥിരം ഡിസൈൻ ശൈലിയിൽനിന്നും അൽ‌പം വ്യത്യസ്തമാണ് വെന്യുവിന്റെ മുഖം തന്നെ. സ്‌പ്ലിറ്റ് ഹെഡ് ലാമ്പുകളും, വലിയ ഗ്രില്ലും, റൂഫ് ട്രെയിലുകളും എല്ലാം ചേർന്ന് മികച്ച സ്പോട്ടീവ് ലുക്ക് വാഹനത്തിന് നൽകുന്നു. ഡ്രൈവർ ഉൾപ്പടെ അഞ്ച് പേർക്ക് സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്ന വാഹനമാണ് വെന്യു.
 
സൈഡിൽ നിന്നും നോക്കുമ്പോൾ വാനത്തിന് ഏറ്റവുമധികം ഗാംഭീര്യം നൽകുന്നത് ഡയമണ്ട് കട്ട് അലോയ് വിലുകളാണ്. എല്ലാ അത്യാധുനിക സൌകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് വാഹനത്തിന്റെ ക്യാബിൻ. ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും കണക്ട് ചെയ്യാൻ സധിക്കുന്ന ടച്ച് സ്ക്രീൻ ഇൻഫോടെയിൻ‌മെന്റ് സിസ്റ്റം ക്യാബിനിലെ എടുത്തുപറയേണ്ട ഒന്നാണ്.
 
ഹ്യുഡയി ക്രെറ്റയിലേതിന് സമാനമെന്ന് തോന്നുന്ന മൾട്ടി ഫംഗ്ഷണൽ സ്റ്റിയറിൽ വീലുകൾ വഹനത്തിന്റെ പ്രധാന പ്രത്യേകതയാണ്. സുരക്ഷയുടെ കാര്യത്തിലും മികച്ച സംവിധാനങ്ങൾ തന്നെ വെന്യുവിൽ ഒരുക്കിയിട്ടുണ്ട്. എ ബി എസ്, ഇ ബി ഡി എന്നിവക്ക് പുറമെ, ഡുവൽ ഫ്രണ്ട് എയർബാഗ്, സ്പീഡ് അലേർട്ട്, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, റിവേർസ് പാർക്കിം സെൻസർ എന്നീ സംവിധാനങ്ങളും വാഹനത്തിൽ നൽകിയിട്ടുണ്ട്.
 
120 പി എസ് കരുത്തും 172 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.0 ലിറ്റർ ടർബോ ജി ഡി ഐ പെട്രോൾ എഞ്ചിനിൽ 7 സ്പീഡ് ഡബിൾ ക്ലച്ച് ഓപ്ഷനോടുകൂടിയ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉണ്ടാവുക. 83 പി എസ് കരുത്തും 115 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റർ എം പി ഐ പെട്രോൾ എഞ്ചിൻ വേരിയന്റിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സാ‍ണ് ഉണ്ടാവുക, 90 പി എസ് കരുത്തും 220 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.4 ലിറ്റർ ഡീസൽ എഞ്ചിനിൽ 6 സ്പീഡ് ട്രാന്മിഷനാണ് ഒരുക്കിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിയൽ സെക്സ് രംഗങ്ങള്‍ വേണം, മദ്യം നല്‍കി വദന രതി രംഗങ്ങള്‍ ചിത്രീകരിച്ചു; കെചിച്ചെ വിവാദത്തില്‍