Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഹോണ്ട സിവിക്കിനു തിരിച്ചടി നല്‍കാന്‍ 201 കുതിരശക്തിയുമായി ഹ്യുണ്ടായ് ഇലാൻട്ര ജിടി !

അവതരിക്കുന്നു 201 കുതിരശക്തിയുള്ള ഇലാൻട്ര ജിടി...

ഹോണ്ട സിവിക്കിനു തിരിച്ചടി നല്‍കാന്‍ 201 കുതിരശക്തിയുമായി ഹ്യുണ്ടായ് ഇലാൻട്ര ജിടി !
, തിങ്കള്‍, 20 ഫെബ്രുവരി 2017 (11:59 IST)
ഹ്യുണ്ടായ് പുതിയ ഇലാൻട്ര ജിടി ഹാച്ച്ബാക്കിനെ പ്രദർശിപ്പിച്ചു. ചിക്കാഗോയില്‍ നടന്ന ഓട്ടോ ഷോയിലാണ് ഈ പുതിയ ഹാച്ച് ബാക്ക് പ്രദര്‍ശിപ്പിച്ചത്. നിലവിലെ സെഡാൻ മോഡലായ ഇലാൻട്രയിൽ നിന്നും കടമെടുത്ത ഡിസൈൻ ശൈലിയിലാണ് ഈ ഹോട്ട് ഹാച്ചിന്റെയും രൂപകല്പന നടത്തിയിട്ടുള്ളത്.
 
യൂറോപ്പിൽ തന്നെയായിരിക്കും ഈ ഹാച്ചിന്റെ നിര്‍മാണം. യൂറോ സ്പെക് ഹ്യുണ്ടായ് ഐ30 പ്ലാറ്റ്ഫോമിൽ നിർമാണം നടത്തുന്ന ഈ പുത്തൻ മോഡലിന്റെ മോടികൂട്ടുന്നതിനായി വീതിയേറിയ ഹെക്സാഗണൽ ക്രോം ഗ്രില്‍, എൽഇഡി ഡിആർഎല്ലുകൾ എന്നീ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
ആൻഡ്രോയിഡ് ഓട്ടോ, എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ, ആപ്പിൾ കാർ പ്ലെ എന്നീ‍ സവിശേഷതകള്‍ക്കൊപ്പം ആധുനിക രീതിയിലുള്ള സുരക്ഷാക്രമീകരണങ്ങളും ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ പുതിയ ഇലാന്‍‌ട്ര സ്പോർട്സ് ഹാച്ചിനും പഴയ സെഡാനില്‍ ഉപയോഗിച്ചിരിക്കുന്ന 201ബിഎച്ച്പി കരുത്തും 264എൻഎം ടോർക്കും സൃഷ്ടിക്കാന്‍ കഴിയുന്ന 1.6ലിറ്റർ എൻജിൻ തന്നെയായിരിക്കും കരുത്തേകുക.
 
ആറ് സ്പീഡ് മാനുവലോ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ചോ ആയിരിക്കും ട്രാൻസ്മിഷൻ എന്നും റിപ്പോര്‍ട്ടിലുണ്ട്. ഇലാൻട്ര ജിടിയുടെ സ്റ്റാൻഡേഡ് മോഡലുകൾക്ക് 162ബിഎച്ച്പി കരുത്തുള്ള 2.0ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് എൻജിനാണ് കരുത്തേകുക. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളായിരിക്കും ഈ ബേസ് മോഡലുകളിലുണ്ടാവുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
webdunia
മികവാര്‍ന്ന ഡിസൈനിൽ ആധുനിക ഫീച്ചറുകളും വിശാലതയും ഒരുക്കിയായിരിക്കും ഇലാൻട്ര ജിടി, ജിടി സ്പോർട്സ് കാറുകളുടെ അവതരണം. ഫോക്സ്‌വാഗൺ ഗോൾഫ്, ഫോഡ് ഫോക്കസ്, ഹോണ്ട സിവിക് എന്നീ ഹാച്ചുകള്‍ക്ക് ശക്തമായ വെല്ലുവിളിയായിരിക്കും ഇലാൻട്ര ജിടിയെന്നാണ് കരുതുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടിലന്‍ ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട്; 14,000 രൂപയ്ക്ക് സോണി എക്‌സ്പീരിയ എക്സ് !