Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എസ്‌യു‌വി ശ്രേണിയിലെ ആധിപത്യം തുടരാന്‍ ഹ്യുണ്ടായ്; പുതിയ ക്രെറ്റ സ്‌പോര്‍ട് വിപണിയിലേക്ക് !

പുതിയ ക്രെറ്റ സ്‌പോര്‍ട് പതിപ്പിനെ ഹ്യുണ്ടായി അവതരിപ്പിച്ചു

എസ്‌യു‌വി ശ്രേണിയിലെ ആധിപത്യം തുടരാന്‍ ഹ്യുണ്ടായ്; പുതിയ ക്രെറ്റ സ്‌പോര്‍ട് വിപണിയിലേക്ക് !
, ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (13:52 IST)
ക്രെറ്റയുടെ സ്‌പോര്‍ടി പതിപ്പുമായി ഹ്യുണ്ടായ്. ബ്രസീലില്‍ വെച്ച് നടന്ന ഓട്ടോഷോയിലാണ് ഈ പുതിയ വേരിയന്റ് ക്രെറ്റ സ്‌പോര്‍ടിനെ ഹ്യുണ്ടായ് അവതരിപ്പിച്ചത്. അടിമുടി സ്‌പോര്‍ടി ലുക്കിലാണ് ക്രെറ്റ സ്‌പോര്‍ട് എത്തുക. പുതുക്കിയ എയര്‍ ഡാം ഗ്രില്‍ , ഗ്ലോസ് ബ്ലാക് ഫിനിഷ് നേടിയ റേഡിയേറ്റര്‍ ഗ്രില്‍ , ഗ്ലോസ് ബ്ലാക് സ്‌കിഡ് പ്ലേറ്റ്  എന്നീ ഫീച്ചറുകളും പുതിയ പതിപ്പിനെ മനോഹരമാക്കുന്നു.  
 
പുതിയ തരത്തിലുള്ള 17 ഇഞ്ച് അലോയ് വീലുകളാണ് ഈ പുത്തന്‍ എസ്‌യുവിയുടെ മറ്റൊരു സവിശേഷത. എക്സ്റ്റീരിയറിലെ സ്‌പോര്‍ടി ലുക്ക് ഇന്റീരിയറിലേക്കും എത്തിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഓള്‍-ബ്ലാക് തീമിലാണ് ഈ എസ്‌യു‌വിയുടെ ഇന്റീരിയര്‍‍. ഫാബ്രിക് സീറ്റ്, ബ്ലാക് ലെതര്‍, ബ്ലാക് ഹെഡ്‌ലൈനര്‍, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെയുള്ള ഫീച്ചറുകളും ഈ എസ്‌യുവിയുടെ ഇന്റീരിയറിലുണ്ട്‍.
 
webdunia
ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സുരക്ഷാ സജ്ജീകരണങ്ങളും ക്രെറ്റ സ്‌പോര്‍ടില്‍ ഹ്യുണ്ടായ് ഒരുക്കിയിട്ടുണ്ട്. 163.7ബി എച്ച് പി കരുത്തും 201.4 എന്‍‌എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ 16V ഡീസല്‍ എഞ്ചിനിലും 153.8 ബി എച്ച് പി കരുത്തും 187.3 എന്‍‌എം ടോര്‍ക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ 16V പെട്രോള്‍ എഞ്ചിനിലുമാണ് ക്രെറ്റ സ്‌പോര്‍ട് അണിനിരക്കുക. 
 
webdunia
രണ്ട് എഞ്ചിന്‍ വേര്‍ഷനുകളിലും ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് കമ്പനി നല്‍കിയിരിക്കുന്നത്. വരുന്ന നവംബര്‍ മാസത്തോടെയായിരിക്കും പുതിയ ഹ്യുണ്ടായ് ക്രെറ്റ സ്‌പോര്‍ട് ബ്രസീലിയന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുക എന്നാണ്  റിപ്പോര്‍ട്ട്. അതേസമയം പുതിയ എസ്‌യുവിയുടെ ഇന്ത്യന്‍ വരവ് സംബന്ധിച്ച് ഹ്യുണ്ടായ് ഔദ്യോഗിക പ്രസ്താവനയൊന്നും ഇതുവരെ നല്‍കിയിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാവ്യയുടെ ഡ്രൈവര്‍ സാക്ഷികളെ വിളിച്ചിരുന്നു?; കാവ്യ കുടുങ്ങിയതു തന്നെ !