Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നിമിഷങ്ങൾക്കകം ഒരു ബ്രാഞ്ചിൽ നിന്നും മറ്റൊന്നിലേക്ക് അക്കൗണ്ട് മാറ്റം, എസ്ബിഐ അക്കൗണ്ട് ഉള്ളവർ ചെയ്യേണ്ടത്

നിമിഷങ്ങൾക്കകം ഒരു ബ്രാഞ്ചിൽ നിന്നും മറ്റൊന്നിലേക്ക് അക്കൗണ്ട് മാറ്റം, എസ്ബിഐ അക്കൗണ്ട് ഉള്ളവർ ചെയ്യേണ്ടത്
, ബുധന്‍, 10 മെയ് 2023 (19:03 IST)
ഒരു ബ്രാഞ്ചിൽ നിന്ന് മറ്റൊരു ബ്രാഞ്ചിലേക്ക് ബാങ്ക് അക്കൗണ്ട് മാറ്റാൻ ഓൺലൈൻ സേവനമൊരുക്കി എസ്ബിഐ.  ഇൻ്റർനെറ്റ് ബാങ്കിംഗ് വഴി മറ്റൊരു ബ്രാഞ്ചിലേക്ക് അക്കൗണ്ട് മാറ്റുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയിൽ ബ്രാഞ്ചിൽ പോകാതെ തന്നെ ഓൺലൈനായി ഇനി ബ്രാഞ്ച് മാറ്റാം.
 
ഇതിനായി എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ onlinesbi.comൽ കയറി ലോഗിൻ ചെയ്യുക. പേഴ്സണൽ ബാങ്കിംഗ് ഓപ്ഷനിൽ പോയിൽ യൂസർ നെയിമും പാസ്വേഡും നൽകുക. ഇ സർവീസിൽ ട്രാൻസ്ഫർ സേവിംഗ്സ് അക്കൗണ്ട് എന്ന ഓപ്ഷൻ തെരെഞ്ഞെടുക്കുക. ട്രാൻസ്ഫർ ചെയ്യേണ്ട അക്കൗണ്ട് തെരെഞ്ഞെടുക്കുക. ബ്രാഞ്ചിൻ്റെ ഐഎസ്എസ്സി കോഡ് നൽകുക. എല്ലാം പരിശോധിച്ച ശേഷം കൺഫേം ചെയ്യുക. ഒടിപി നൽകി വിൻഡോ അവസാനിപ്പിക്കുക. ദിവസങ്ങൾക്കകം അക്കൗണ്ട് ആവശ്യപ്പെട്ട ബ്രാഞ്ചിലേക്ക് മാറ്റിയതായി വിവരം ലഭിക്കും. യോനോ ആപ്പ് വഴിയും ഇത് ചെയ്യാവുന്നതാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വന്ദേഭാരതിലെ ടിക്കറ്റ് കാൻസലേഷൻ നിരക്കുകൾ എങ്ങനെ