ഓരോദിവസവും റെക്കോർഡുകൾ തിരുത്തി മുകളിലേയ്ക്ക് കുതിച്ച് സ്വർണവില. ഇന്ന് ഒറ്റയടിയ്ക്ക് പവന് 600 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 39,200 രൂപയായി. ഗ്രാമിന് 75 രൂപ വർധിച്ചത്. ഇതോടെ ഗ്രാമിന് വില 5000 രൂപയിലേയ്ക്ക് അടുക്കുകയാണ്. ഒരുഗ്രാം സ്വർണത്തിന് 4,900 രൂപയാണ് നിലവിലെ വില.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 3500 രൂപയാണ് വർധിച്ചത്. കുറച്ച് ദിവസങ്ങൾ സ്വർണവിലയിൽ മാറ്റമില്ലാതെ തുടർന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വലിയ വില വർധ രേഖപ്പെടുത്തുകയായിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് മറ്റു നിക്ഷേപങ്ങളിൽ വലിയ നഷ്ടം നേരിടുകയാണ്. ഈ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമായി സ്വർണം കടക്കാക്കപ്പെട്ടതോടെയാണ് സ്വർണവില വർധിയ്ക്കാൻ തുടങ്ങിയത്.